വൈത്തിരിയിൽ വിദേശ മദ്യവുമായി പ്രതി എക്സൈസ് പിടിയില്‍

വൈത്തിരി: വില്‍പനക്കായി കരുതി വെച്ചിരുന്ന 20 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവുമായി പ്രതി എക്സൈസ് പിടിയില്‍ . ജില്ല എക്സൈസ് സ്പെഷല്‍ സ്ക്വാഡിലെ പ്രിവന്റീവ് ഓഫിസര്‍ പി.എസ്. വിനീഷും സംഘവും വെണ്ണിയോട് വലിയകുന്ന് കോളനിയിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 20 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം കണ്ടെടുത്തത്. സംഭവത്തില്‍ മുത്തപ്പന്‍ സുരേഷ് എന്ന വി.എ. സുരേഷിനെ (47) പിടികൂടി.

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വയനാട് ഐ.ബിയിലെ പ്രിവന്റിവ് ഓഫിസര്‍ പി.പി. ശിവന്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ വി. രഘു, ഉണ്ണികൃഷ്ണന്‍, എ. അനില്‍, ഇ.വി. വിബിത, ഡ്രൈവര്‍ അന്‍വര്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

Read Also : താമരശ്ശേരിയിൽ സ്കൂട്ടർ ബസ്സിലിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്
