Naattuvaartha

News Portal Breaking News kerala, kozhikkode,

ഡൽഹിയിൽ മരിച്ചുപോയ പിതാവിനെ തിരികെകൊണ്ടുവരാന്‍ രണ്ടുമാസം പ്രായമായ കുട്ടിയെ നരബലി നടത്താന്‍ ശ്രമം

ന്യൂഡല്‍ഹി : മരിച്ചുപോയ പിതാവിനെ തിരിച്ചുകൊണ്ടുവരാന്‍ രണ്ട് മാസം പ്രായമായ കുഞ്ഞിനെ ആഭിചാര കൊലയ്‌ക്ക് ഇരയാക്കാന്‍ ശ്രമം. പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ കുഞ്ഞിനെ രക്ഷിച്ചു. ആഭിചാര കൊല നടത്താന്‍ ശ്രമിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.

Read Also : സ്വത്ത് തര്‍ക്കം; നാഗർകോവിലിൽ സൈനികന്‍റെ ഭാര്യയെ ബന്ധുക്കള്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തി

തെക്കന്‍ ഡല്‍ഹിയിലെ കൈലാഷ് മേഖലയിലാണ് സംഭവം. പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയാല്‍ മരിച്ചുപോയ സ്വന്തം അച്ഛനെ തിരികെ കൊണ്ടുവരാനാകുമെന്ന് ശ്വേത (25) എന്ന യുവതി അന്ധമായി വിശ്വസിച്ചിരുന്നു. തുടര്‍ന്ന് ആഭിചാര കൊല നടത്താന്‍ വേണ്ടി ഇവര്‍ കുട്ടിയെ തട്ടിക്കെണ്ട് പോകുകയായിരുന്നു.

Read Also : ശസ്ത്രക്രിയയ്ക്ക് ശേഷം വൃക്ക കാണാനില്ലെന്ന് പരാതി; സംഭവം യുപിയിൽ

ആശുപത്രിയില്‍ വെച്ച്‌ സന്നദ്ധ സംഘടന പ്രവര്‍ത്തകയാണെന്ന് പറഞ്ഞാണ് ഇവര്‍ കുഞ്ഞിന്റെ കുടുംബവുമായി അടുത്തത്. തുടര്‍ന്ന് കുഞ്ഞിനെ പരിശോധിക്കണമെന്ന് പറഞ്ഞതോടെ മാതാപിതാക്കള്‍ യുവതിയോടൊപ്പം പോയി. അതേ ദിവസമാണ് കുഞ്ഞിനെ കാണാതായത്. പിന്നാലെ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Read Also : കാസർഗോഡ് അപകടത്തിൽപ്പെട്ട സ്‌കൂട്ടർ യാത്രികനിൽ നിന്നും നാലു കിലോ കഞ്ചാവ് പിടികൂടി

ആശുപത്രിയിലെ സിസിടിവി പരിശോധിച്ചതിലൂടെയാണ് കുഞ്ഞിനെ തട്ടിയെടുത്തവരെ കണ്ടെത്താനായത്. തട്ടിക്കൊണ്ട് പോയി 24 മണിക്കൂറിനകം പോലീസ് കുഞ്ഞിനെ രക്ഷപ്പെടുത്തി. സംഭവത്തില്‍ യുവതി കുറ്റസമ്മതം നടത്തി. കേസില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

Read Also : ഗാന്ധി പ്രതിമയുടെ തലയറുത്തുമാറ്റി; ആക്രമണം അനാച്ഛാദനം ചെയ്യാനിരിക്കെ


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!