NAATTUVAARTHA

NEWS PORTAL

കരിപ്പൂരിൽ ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊന്നു

മലപ്പുറം : കരിപ്പൂരിൽ ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊന്നു. ഇരുവരും തമ്മിലുള്ള വാക്കുതർക്കത്തിനൊടുവിലാണ് കൊലപാതകം നടന്നത്. വെസ്റ്റ് ബംഗാൾ സ്വദേശിയായ മുപ്പത്തിരണ്ടുകാരൻ ഖാദറലി ഷെയ്ഖ് ആണ് മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കരിപ്പൂർ വിമാനത്താവള സാറ്റലൈറ്റ് ഫയർസ്റ്റേഷൻ കെട്ടിട നിർമ്മാണത്തിന് എത്തിയവരാണ് ഇതരസംസ്ഥാന തൊഴിലാളികൾ. ഇതിലുള്ള രണ്ട് പേർ തമ്മിലാണ് തർക്കമുണ്ടായതും കൊലപാതകത്തിലേക്ക് എത്തിയതും.

Read Also : ഹിജാബ് വിരുദ്ധ പ്രതിഷേധത്തിനു പിന്തുണ; അധികൃതർക്ക് മുന്നിൽ വച്ച് ഹിജാബഴിച്ച് ഇറാനിയൻ കായികതാരം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!