Naattuvaartha

News Portal Breaking News kerala, kozhikkode,

പാളം മുറിച്ചുകടക്കുന്നതിനിടെ യുവാവിന് മുകളിലൂടെ ട്രെയിന്‍; ഞെട്ടിപ്പിക്കുന്ന വീഡിയോ കാണാം

പാറ്റ്‌ന: ഒരു പ്ലാറ്റ്‌ഫോമില്‍നിന്ന് മറ്റൊരു പ്ലാറ്റ്‌ഫോമിലേക്ക് കടക്കാന്‍ മേല്‍പ്പാലം ഉപയോഗിക്കാതെ പാളം മുറിച്ചുകടന്ന ഒരു യുവാവിന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ബിഹാറില്‍ നിന്നുള്ള ഈ വീഡിയോ കണ്ടാല്‍ നമ്മള്‍ ഞെട്ടിത്തരിച്ചുപോകും. ഒരു ഗുഡ്‌സ് ട്രെയിന് അടിയിലൂടെ നൂണ്ടുകയറിയാണ് ഇയാള്‍ അടുത്ത പ്ലാറ്റ്‌ഫോമിലേക്ക് കടക്കാന്‍ ശ്രമിക്കുന്നത്. പക്ഷെ പെട്ടെന്ന് ട്രെയിന്‍ എടുക്കുകയും യുവാവ് അതിനടിയില്‍ പെടുകയും ചെയ്തു. ട്രാക്കില്‍ കമിഴ്ന്നു കിടന്ന യുവാവ് ട്രയിന്‍ പോകുന്നതുവരെ അങ്ങനെ തന്നെ കിടന്നു. തുടര്‍ന്ന് ഒരു പരിക്കും ഏല്‍ക്കാതെ കൂളായി ഇയാള്‍ ട്രാക്കില്‍നിന്ന് എഴുന്നേറ്റ് നടന്നുപോകുന്നതും വീഡിയോയില്‍ കാണാം.

Read also: സ്‌കാനിങ്ങിനെത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യം പകര്‍ത്തിയ റേഡിയോ ഗ്രാഫര്‍ അറസ്റ്റില്‍

ഞെട്ടലോടെയാണ് മറ്റു യാത്രക്കാര്‍ ഈ കാഴ്ച കണ്ടത്. യുവാവ് ട്രാക്കില്‍ കിടക്കുന്നത് കണ്ട് ചിലര്‍ അടുത്തെത്തി അവിടെനിന്നും എഴുന്നേല്‍ക്കരുതെന്ന് പറഞ്ഞുകൊണ്ട് നിലവിളിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നുണ്ട്. ഫൂട്ട് ഓവര്‍ ബ്രിഡ്ജിലൂടെ പോകാതെ യുവാവ് കുറുക്കുവഴി സ്വീകരിക്കുകയായിരുന്നുവെന്ന് കണ്ടുനിന്നവര്‍ പറഞ്ഞു.യുവാവിന്റെ പ്രവൃത്തി വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

 

 


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!