Naattuvaartha

News Portal Breaking News kerala, kozhikkode,

പത്തനംതിട്ട ചിറ്റാറിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; 3 പേർക്ക് പരിക്ക്

പത്തനംതിട്ട : ചിറ്റാർ 86 ൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു 3 പേർക്ക് പരിക്ക്. ആങ്ങമൂഴിയിൽ നിന്നും പത്തനാപുരത്തേക്ക് സർവ്വീസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടത്തിൽ പെട്ടത്. കനത്ത മഴയിൽ ബസ് നിയന്ത്രണം വിട്ട് തെന്നിമാറിയതാണ് അപകടത്തിന് കാരണം.

ബസിൽ 12 പേർ മാത്രമാണ് ഉണ്ടായിരുന്നത്. ബസ്സിനുള്ളിൽ ഉണ്ടായിരുന്ന എല്ലാവരെയും പുറത്തെത്തിച്ചിട്ടുണ്ട്. ആരുടെയും പരുക്ക് ഗുരുതരമല്ല എന്നാണ് പ്രാഥമിക വിവരം. സാരമായി പരിക്കേറ്റ മൂന്നു പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.

Read Also : വെഞ്ഞാറമൂട്ടിൽ ഓട്ടോയിൽ പുറകിലിരുന്ന 72കാരന്റെ കുത്തേറ്റ് ഓട്ടോറിക്ഷാ ഡ്രൈവർ കൊല്ലപ്പെട്ടു


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!