NAATTUVAARTHA

NEWS PORTAL

വിദ്യാര്‍ത്ഥിയുടെ ഒടിഞ്ഞ കൈ മുറിച്ചുമാറ്റി; തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സാ പിഴവെന്ന് പരാതി

കണ്ണൂര്‍: തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സാ പിഴവുണ്ടായെന്ന് പരാതി. ഫുട്‌ബോള്‍ കളിക്കിടെ വീണ് എല്ല് പൊട്ടിയ വിദ്യാര്‍ത്ഥിയുടെ കൈ മുറിച്ചുമാറ്റിയെന്നും ആശുപത്രിയുടെ അനാസ്ഥയാണ് ഇതിന് കാരണമെന്നും ബന്ധുക്കള്‍ ആരോപിച്ചു. എല്ല് പൊട്ടിയിട്ടും ഒരാഴ്ച കഴിഞ്ഞാണ് ശസ്ത്രക്രിയ നടത്താന്‍ തയ്യാറായതെന്ന് ബന്ധുക്കള്‍ പറഞ്ഞു. അപ്പോഴേക്കും മോന്റെ കൈയിലേക്കുള്ള രക്തയോട്ടം നിലച്ചിരുന്നു.

Read also: ഇരുപത്തിരണ്ടുകാരിയെ കൊന്ന് മൃതദേഹം ആറ് കഷ്ണങ്ങളാക്കി; മുൻ കാമുകൻ അറസ്റ്റിൽ

തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെയും മികച്ച ചികിത്സ കിട്ടിയില്ല. കൈ മുഴുവനായി മുറിച്ച് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ അവനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെവച്ചാണ് കൈമുട്ടിന് താഴേയുള്ള ഭാഗം മുറിച്ച് മാറ്റിയത്. എന്റെ മോന് വന്നത് ഡോക്ടറുടെ പിഴവാണെന്ന് നൂറ് ശതമാനം ഉറപ്പാണ്. ആദ്യമേ അവര്‍ നന്നായി നോക്കിയിരുന്നെങ്കില്‍ എന്റെ മോന് കൈയും ഭാവിയും ഒന്നും നഷ്ടപ്പെടില്ലായിരുന്നു.’- കുട്ടിയുടെ മാതാവ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കുടുംബം പരാതി നല്‍കി.

Read also:68കാരനെ ഹണിട്രാപ്പില്‍ കുടുക്കി വ്‌ളോഗര്‍; 23 ലക്ഷം തട്ടി; സഹായം ഒരുക്കി ഭര്‍ത്താവ്

എന്നാല്‍ ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.കുട്ടിയുടെ എല്ലൊടിഞ്ഞ് മൂന്നാം ദിവസം കൈയ്യിലേക്കുള്ള രക്തയോട്ടം നിലയ്ക്കുന്ന കംപാര്‍ട്ട്‌മെന്റ് സിന്‍ഡ്രോം എന്ന അവസ്ഥ ഉണ്ടായി. പിന്നീട് ശസ്ത്രക്രിയ നടത്തിയെങ്കിലും നീര്‍വീക്കം മാറേണ്ടിയിരുന്നതിനാല്‍ കൈ തുന്നിക്കെട്ടിയില്ല. അണുബാധയ്ക്ക് സാധ്യതയുണ്ടെന്ന് ബന്ധുക്കളെ അറിയിച്ചിരുന്നു. പത്താം ദിവസമാണ് അണുബാധ കണ്ടെത്തിയത്. രക്തം വാര്‍ന്ന് പോവുകയും ചെയ്തു. രക്തം വാര്‍ന്നില്ലായിരുന്നെങ്കില്‍ കൈ മുറിച്ച് മാറ്റേണ്ടി വരില്ലായിരുന്നു. ഉടന്‍ തന്നെ മെഡിക്കല്‍ കോളേജിലേക്ക് വിട്ടതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Read also: പത്തനംതിട്ട കലഞ്ഞൂരിൽ പുലിയെ കണ്ടതായി നാട്ടുകാർ

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!