NAATTUVAARTHA

NEWS PORTAL

കുട്ടിയുടെ കൈ മുറിച്ചു മാറ്റിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

കണ്ണൂര്‍: കുട്ടിയുടെ കൈ മുറിച്ചു മാറ്റിയ സംഭവം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തലശ്ശേരി ജനറല്‍ ആശുപത്രിക്കെതിരെ ഉയര്‍ന്ന ആരോപണം ഗൗരവതരമാണ്. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പിഴവുകള്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.തലശ്ശേരി ചേറ്റുകുന്ന് സ്വദേശി സുല്‍ത്താന്‍ സിദ്ദിഖിനാണ് ഇടതുകൈ നഷ്ടമായത്. ഫുട്ബോള്‍ കളിക്കിടെ വീണ് കൈയൊടിഞ്ഞ വിദ്യാര്‍ത്ഥിക്ക് ആശുപത്രിയില്‍ നിന്നും ചികിത്സ വൈകിയെന്നാണ് കുടുംബം ആരോപിക്കുന്നത്.

Read also:വിദ്യാര്‍ത്ഥിയുടെ ഒടിഞ്ഞ കൈ മുറിച്ചുമാറ്റി; തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സാ പിഴവെന്ന് പരാതി

കഴിഞ്ഞ മാസം 30 നാണ് കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെയുണ്ടായ വീഴ്ച്ചയില്‍ സുല്‍ത്താന്‍ സിദ്ദിഖിയുടെ കൈയ്യിലെ എല്ല് പൊട്ടിയത്.30 ാം തിയ്യതി അഡ്മിറ്റ് ചെയ്ത കുട്ടിയുടെ സര്‍ജറി ഒന്നാം തിയ്യതിയാണ് നടന്നതെന്ന് കുടുംബം ആരോപിക്കുന്നു. ശേഷം 14 ദിവസത്തെ ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തെങ്കിലും സ്ഥിതി അതീവ ഗുരുതരമായിരുന്നു. പിന്നീട് കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി 14 ന് കൈമുറിച്ച് മാറ്റുകയായിരുന്നു.

Read also:പ്ലസ് വണ്‍ വിദ്യാർത്ഥിനിയോട് ലൈം​ഗികാതിക്രമം; ഒളിവിൽ കഴിഞ്ഞ അധ്യാപകൻ പിടിയിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!