Naattuvaartha

News Portal Breaking News kerala, kozhikkode,

തിരുവനന്തപുരം ചാല തമിഴ് സ്‌കൂളില്‍ തീപിടുത്തം; പിഎസ്‍സി പരീക്ഷ നടന്ന സ്‌കൂളിലാണ് സംഭവം; മൊബൈൽ ഫോണുകളും ബാഗുകളും കത്തി നശിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ചാല തമിഴ് സ്‌കൂളില്‍ തീപിടുത്തം. പിഎസ്‌സി നടത്തുന്ന പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ പരീക്ഷ നടന്ന സ്‌കൂളിലാണ് സംഭവം. പരീക്ഷക്കെത്തിയ ഉദ്യോഗാര്‍ത്ഥികളുടെ ബാഗുകളും മൊബൈല്‍ ഫോണുകളും സൂക്ഷിച്ചിരുന്ന ക്ലോക്ക് റൂമിലാണ് തീപിടുത്തം ഉണ്ടായത്. പുക ഉയരുന്നത് കണ്ട് സ്‌കൂള്‍ അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്.

Read also:ഡിംപിളിന് വേണ്ടി 2 അഭിഭാഷകർ; ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ട് ആളൂര്‍; ബഹളം വയ്ക്കാന്‍ ചന്തയല്ലെന്ന് മജിസ്‌ട്രേറ്റ്

സംഭവത്തിന് പിന്നില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടോ മൊബൈല്‍ പൊട്ടിത്തെറിച്ചതോ ആകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പത്തോളം മൊബൈല്‍ ഫോണുകളും ബാഗുകളും കത്തി നശിച്ചു. സ്ഥലത്ത് ഫൊറന്‍സിക് സംഘവും പൊലീസും എത്തി പരിശോധന നടത്തി. സംഭവത്തില്‍ ഫോര്‍ട്ട് പൊലീസ് കേസെടുത്തു.

 


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!