Naattuvaartha

News Portal Breaking News kerala, kozhikkode,

പുതുപ്പാടി ഗ്രാമപഞ്ചായത്ത് കേരളോത്സവം കലാമത്സരങ്ങളോടെ സമാപിച്ചു

പുതുപ്പാടി: പുതുപ്പാടി ഗ്രാമപഞ്ചായത്ത് കേരളോത്സവം കലാമല്‍സരങ്ങളോടെ സമാപിച്ചു. ഈ മാസം 12 ന് ക്രിക്കറ്റ് മത്സരത്തേടെയാണ് കേരളോത്സവം ആരംഭിച്ചത്. യുവ പഞ്ചായത്ത് ബസാര്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും ടൗണ്‍ ടീം ഈങ്ങാപ്പുഴ രണ്ടാം സ്ഥാനവും നേടി. സമാപന പരിപാടി ജില്ലാ പഞ്ചായത്ത് അംഗം അംബിക മംഗലത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബീന തങ്കച്ചന്‍ അദ്ധ്യക്ഷത വഹിച്ചു. സ്‌കില്‍ടെക്ക് ബില്‍ഡേര്‍സ് ഡെവലപ്പേഴ്സ് ഈങ്ങാപ്പുഴ സ്പോണ്‍സര്‍ ചെയ്ത 10001 രൂപയും ഡോക്ടര്‍ ശാന്താറാം മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും ഒന്നാം സ്ഥാനക്കാര്‍ക്കും പുഴങ്കര കുടുംബം സ്പോണ്‍സര്‍ ചെയ്ത മമ്മിഹാജി മെമ്മോറിയല്‍ ട്രോഫിയും 5001 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്കും സമ്മാനമായി നല്‍കി.

Read also: തിരുനെല്ലിയില്‍ കാട്ടാനയില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടി മരത്തില്‍ കയറിയ യുവാവ് വീണു മരിച്ചു

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനതങ്കച്ചന്‍, വൈസ് പ്രസിഡന്റ് ഷംസീര്‍ പോത്താറ്റില്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാന വിതരണം നടത്തി. ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ ആയിഷ ബീവി, എം കെ ജാസില്‍, സിന്ധു ജോയി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ പി സുനീര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ബുഷറ ഷാഫി, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ ബിജു താന്നിക്കാകുഴി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അമല്‍ രാജ്, അമ്പുടു ഗഫൂര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷീബ സജി തുടങ്ങിയവര്‍ സംസാരിച്ചു.

Read also: തിരുവനന്തപുരം ചാല തമിഴ് സ്‌കൂളില്‍ തീപിടുത്തം; പിഎസ്‍സി പരീക്ഷ നടന്ന സ്‌കൂളിലാണ് സംഭവം; മൊബൈൽ ഫോണുകളും ബാഗുകളും കത്തി നശിച്ചു

 


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!