Naattuvaartha

News Portal Breaking News kerala, kozhikkode,

കെ എം ബഷീര്‍ കേസ്; ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യ കുറ്റം നിലനിൽക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ  കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യക്കുറ്റം നിലനില്‍ക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ കൊലക്കുറ്റം ഒഴിവാക്കിയ കീഴ്‌ക്കോടതി ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. തിരുവനന്തപുരം ഒന്നാം ക്ലാസ് അഡീഷനൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്.

Read also: വിമാനത്തില്‍ നിന്ന് ആറ് കിലോ സ്വര്‍ണ മിശ്രിതം പിടികൂടി

ശ്രീറാം മദ്യപിച്ചു വാഹനമോടിച്ചത് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് നിരീക്ഷിച്ചായിരുന്നു കോടതി വിധി. മനപ്പൂര്‍വമായ നരഹത്യ വകുപ്പ് അടക്കം പത്ത് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ഗുരുതര കുറ്റങ്ങളാണ് ഒഴിവായത്. മനപ്പൂര്‍വമുള്ള നരഹത്യയ്ക്കുള്ള വകുപ്പായ 304-2 ഒഴിവാക്കി.

Read also: ടിക്ക് ടോക്ക് വീഡിയോയിലൂടെ ഭര്‍ത്താവിന്റെ കൊലപാതക കഥ വിവരിച്ച് യുവതി; ഞെട്ടി സോഷ്യല്‍ മീഡിയ

അലക്ഷ്യമായി വാഹനമോടിച്ചു അപകടമുണ്ടാക്കി എന്ന 304-എ വകുപ്പ് ആയി മാറി. അലക്ഷ്യമായി വാഹനമോടിച്ചതിനുള്ള വകുപ്പ് 279, MACT 184 എന്നീ വകുപ്പുകളില്‍ വിചാരണ നേരിട്ടാല്‍ മതി. കൂടെയുണ്ടായിരുന്ന വഫയ്‌ക്കെതിരെ വകുപ്പ് 188 അഥവാ പ്രേരണക്കുറ്റം മാത്രം. നിര്‍ണായകമാകേണ്ടിയിരുന്ന, ശ്രീറാം മദ്യപിച്ചതിനുള്ള തെളിവ് ഹാജരാക്കാന്‍ പ്രോസിക്യുഷന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

Read also: സംസ്ഥാനത്ത് മദ്യവില കൂടും; വില്‍പ്പന നികുതി രണ്ട് ശതമാനം കൂട്ടും

 


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!