NAATTUVAARTHA

NEWS PORTAL

മലപ്പുറത്ത് അഞ്ചാം പനി പടരുന്നു; നൂറോളം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു; രോഗം മൂർച്ഛിച്ചാൽ മരണം സംഭവിക്കാമെന്ന് അരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: കല്‍പ്പകഞ്ചേരിയിലും സമീപ പ്രദേശങ്ങളിലും അഞ്ചാംപനി പടരുന്നു. നൂറോളം പേര്‍ക്ക് ഇതിനോടകം രോഗബാധ സ്ഥിരീകരിച്ചു. വാക്സിനെടുക്കാത്ത കുട്ടികളിലാണ് രോഗം കൂടുതല്‍ കാണപ്പെടുന്നത്. 10 വയസ്സില്‍ കൂടുതല്‍ ഉള്ള കുട്ടികള്‍ക്കും രോഗം വരുന്നതായി കണ്ടുവരുന്നുണ്ട്. പനിയുള്ളവര്‍ സ്‌കൂള്‍, മദ്രസ എന്നിവടങ്ങളില്‍ പോകരുതെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. രോഗം ഉള്ളവര്‍ മാസ്‌ക് ധരിക്കണമെന്നും വാക്സിന്‍ എടുക്കാത്തവര്‍ എത്രയും പെട്ടെന്ന് വാക്സിന്‍ എടുക്കണമെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു. രോഗം മൂര്‍ച്ഛിച്ചാല്‍ മരണം സംഭവിക്കാമെന്ന് അരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.

Read also: മഞ്ചേശ്വരത്ത് ബസില്‍ കുഴല്‍പ്പണക്കടത്ത്; 18 ലക്ഷം രൂപ പിടികൂടി; യുവാവ് പിടിയില്‍

മിക്സോ വൈറസ് വിഭാഗത്തില്‍ പെടുന്ന മോര്‍ബിലി വൈറസ് ഉണ്ടാക്കുന്ന അസുഖമാണ് അഞ്ചാം പനി. പനിയാണ് ആദ്യത്തെ പ്രധാനപ്പെട്ട ലക്ഷണം. കൂടെ ചുമ, കണ്ണ് ചുവക്കല്‍, ജലദോഷം എന്നിവയും ഉണ്ടാകും. അതു കഴിഞ്ഞു നാലു ദിവസം പിന്നിടുമ്പോഴേക്കും ചെവിയുടെ പുറകില്‍ നിന്നു തുടങ്ങി മുഖത്തേക്ക് പടര്‍ന്നു ശേഷം ദേഹമാസകലം ചുവന്ന പൊടുപ്പുകള്‍ കാണപ്പെടും. അപ്പോഴേക്കും പനി പൂര്‍ണമായും ഭേദമാകും. കൂടാതെ വയറിളക്കം, ഛര്‍ദി, ശക്തമായ വയറുവേദന എന്നിവയും ഉണ്ടാകാം.

Read also: ഡല്‍ഹിയില്‍ കുടുംബത്തിലെ നാല് പേരെ കുത്തിക്കൊന്നു; ലഹരിക്കടിമയായ മകന്‍ അറസ്റ്റില്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!