NAATTUVAARTHA

NEWS PORTAL

‘അർജന്‍റീനയുടെ കളിയാണ്, സ്കൂൾ വിടണം’; നിവേദനവുമായി നൊച്ചാട് സ്‌കൂളിലെ അര്‍ജന്റീന ഫാന്‍സ്

നൊച്ചാട് : ലോകം ലോകകപ്പ് ഫുട്ബാളിന്റെ ആവേശത്തിലാണ്. അര്‍ജന്റീനയുടെ കളികാണാനായി സ്‌കൂള്‍ നേരത്തെ വിടണമെന്ന് നിവേദനം നല്‍കിയിരിക്കുകയാണ് കോഴിക്കോട് നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അര്‍ജന്റീന ഫാന്‍സ്. ഇന്ത്യന്‍ സമയം മൂന്നരക്ക് നടക്കുന്ന കളികാണാനായി ക്ലാസ് മൂന്നുമണിക്ക് വിടണമെന്നാണ് ഈ കുട്ടി ഫാന്‍സിന്റെ ആവശ്യം.

Read also: കൂടത്തായി മേലേടത്ത് ടി ടി ഹസ്സന്‍( 77 ) നിര്യാതനായി

ലോകകപ്പ് പശ്ചാത്തലത്തില്‍ ഇന്നലെ 3.30ന് നടക്കുന്ന അര്‍ജന്റീന, സൗദി അറേബ്യ മത്സരം നടക്കുകയാണ്. അതിനാല്‍ അര്‍ജന്റീനയെ സ്‌നേഹിക്കുന്ന ഞങ്ങള്‍ക്ക് ആ ഒരു മത്സരം കാണല്‍ അനിവാര്യമായി തോന്നുന്നു. അതിനുവേണ്ടി മൂന്നുമണിക്ക് മത്സരം വീക്ഷിക്കാന്‍ വേണ്ടി സ്‌കൂള്‍ വിടണമെന്ന് അഭ്യര്‍ഥിക്കുന്നു. എന്നാണ് നിവേദനത്തിന്റെ പൂര്‍ണരൂപം. ബിന്‍സിന്‍ ഏകട്ടൂരാണ് കുട്ടികളുടെ നിവേദനത്തിന്റെ ഫോട്ടോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്.

Read also: താമരശ്ശേരി കാരാടി കുറുന്തോട്ടി കണ്ടി ആയിഷ (75) നിര്യാതയായി. മയ്യിത്ത് നിസ്കാരം രാവിലെ 9 മണിക്ക് 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!