NAATTUVAARTHA

NEWS PORTAL

കടല്‍ തീരത്ത് കളിക്കുന്നതിനിടെ ഒന്നര വയസുകാരന്‍ തിരയില്‍പ്പെട്ട് മരിച്ചു

തിരുവനന്തപുരം: കടല്‍ തീരത്ത് കളിക്കുന്നതിനിടെ ഒന്നര വയസുകാരന് തിരയില്‍പ്പെട്ട് ദാരുണാന്ത്യം. പൂവാര്‍ കരുംകുളം പുതിയതുറ കുളപ്പുര ഹൗസില്‍ ഉണ്ണി – സജിത ദമ്പതികളുടെ മകന്‍ ഫാബിയോ ആണ് തിരയിലകപ്പെട്ട് മരിച്ചത്. പുതിയതുറ ഫിഷ് ലാന്റിംഗ് സെന്ററിന് സമീപത്താണ് സംഭവം. കുഞ്ഞിനെ സഹോദരനെ ഏല്‍പിച്ച ശേഷം മാതാവ് സജിത കുടുംബശ്രീ യോഗത്തിന് പോയ സമയത്താണ് അപകടം നടന്നതെന്നും കുട്ടിയുടെ സഹോദരന്റെ ശ്രദ്ധ മാറിയപ്പോള്‍ കുട്ടി കടല്‍ത്തീരത്തേക്ക് പോയി അപകടത്തില്‍ പ്പെടുകയായിരുന്നുവെന്നും പൂവാര്‍ കോസ്റ്റല്‍ പൊലീസ് പറഞ്ഞു.

Read also: ഹൃദയാഘാതം മൂലം ശബരിമലയില്‍ തീര്‍ത്ഥാടകന്‍ മരിച്ചു

സഹോദരന്റെ കരച്ചില്‍ കേട്ട് ഓടിക്കൂടിയവര്‍ കുട്ടിയെ രക്ഷപ്പെടുത്തി കാഞ്ഞിരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ദ ചികിത്സയ്ക്കായി നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read also: ചിറ്റൂരില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!