NAATTUVAARTHA

NEWS PORTAL

ടിക്ക് ടോക്ക് വീഡിയോയിലൂടെ ഭര്‍ത്താവിന്റെ കൊലപാതക കഥ വിവരിച്ച് യുവതി; ഞെട്ടി സോഷ്യല്‍ മീഡിയ

ഒരു യുവതി തന്റെ ഇന്‍സ്റ്റ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ടിക്ക് ടോക്ക് വീഡിയോ വൈറലായി. വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊല്ലപ്പെട്ട തന്റെ ഭര്‍ത്താവിന്റെ കൊലപാതക കഥയാണ് യുവതി സംഗീതത്തിന്റെയും നൃത്തത്തിന്റെയും അകമ്പടിയോടെ അവതരിപ്പിച്ചത്. ഏറെ അമ്പരപ്പോടെയാണ് സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ ഈ വീഡിയോ കണ്ടത്.

Read also:ജീപ്പിടിച്ച് ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലായിരുന്ന വേളം സ്വദേശി മരിച്ചു

ടിക് ടോക്കില്‍ ‘ദി സിംഗിംഗ് വിഡോ’ എന്ന പേരില്‍ അറിയപ്പെടുന്ന യുവതിയാണ് ഇത്തരത്തില്‍ ആളുകളെ ഞെട്ടിച്ചത്. ഇവര്‍ നൃത്തം ചെയ്യുമ്പോള്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന വാചകങ്ങള്‍ ഇങ്ങനെയാണ്. ‘എട്ട് വര്‍ഷം മുമ്പ്, ഒരാള്‍ എന്റെ ഭര്‍ത്താവിനെ വെടിവെക്കുകയും കൊല്ലുകയും ചെയ്തു. അന്ന് ഞാന്‍ പ്രസവിച്ച് മൂന്ന് ദിവസം മാത്രമേ ആയിരുന്നുള്ളൂ. പതിനൊന്ന് മാസങ്ങള്‍ക്ക് ശേഷം അദ്ദേഹത്തെ വെടിവെച്ചയാള്‍ നരഹത്യയ്ക്ക് ശിക്ഷിക്കപ്പെട്ടു. ശിക്ഷ വിധിച്ച ദിവസം ഞാന്‍ അവന്റെ കൊലയാളിയോട് ഞങ്ങളുടെ പ്രണയകഥ പറഞ്ഞു. എപ്പോഴെങ്കിലും അദ്ദേഹത്തോട് സഹതാപം തോന്നാന്‍ തുടങ്ങിയാല്‍ എന്റെ മുഖം ഓര്‍ക്കാന്‍ ഞാന്‍ അവനോട് പറഞ്ഞു. എന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷങ്ങളില്‍ ഒന്നായി ഇത് തുടരുന്നു.

Read also: ‘മനുഷ്യനായാൽ ആത്മാഭിമാനം വേണം’; ചുട്ട മറുപടിയുമായി അഹാന

ഇത്തരത്തില്‍ വാചകങ്ങള്‍ ചേര്‍ത്തുകൊണ്ടാണ് യുവതി വീഡിയോ ഒരുക്കിയിരിക്കുന്നത്. ഇതിനോടൊപ്പം തന്നെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആയി കൊടുത്തിരിക്കുന്ന സംഗീതത്തിനൊപ്പം ഇവര്‍ നൃത്തം വയ്ക്കുകയും ചെയ്യുന്നുണ്ട്. അപ്ലോഡ് ചെയ്തതിന് ശേഷം ഈ വീഡിയോ 4.4 ദശലക്ഷത്തിലധികം ആളുകള്‍ ഇതിനോടകം കണ്ടു കഴിഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!