ജീപ്പിടിച്ച് ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലായിരുന്ന വേളം സ്വദേശി മരിച്ചു

വേളം: ജീപ്പിടിച്ച് ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലായിരുന്ന വേളം പെരുവയല്‍ സ്വദേശി മരിച്ചു. എടവലത്ത് സത്യനാണ് (48) മരിച്ചത്. ഇരുപത്തിയേഴ് ദിവസങ്ങളായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററിലായിരുന്ന അദ്ദേഹം ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് മരണപ്പെട്ടത്.

Read also: 55കാരിയുടെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് രണ്ട് കിലോ ഭാരമുള്ള മുഴ

കഴിഞ്ഞ ഒക്ടോബര്‍ ഇരുപത്തിയഞ്ചിന് രാവിലെ ഏഴരക്കാണ് മരണത്തിന് കാരണമായ അപകടം നടന്നത്. കര്‍ഷകനായ സത്യന്‍ നെല്‍ വിത്തെടുക്കാന്‍ പോകുന്നതിനിടയില്‍ സഞ്ചരിച്ച ഓട്ടോയില്‍ നിന്ന് പുറത്തിറങ്ങി നിന്നപ്പോഴാണ് പെരുവയലിലെ നെല്ലിയുള്ള കണ്ടി താഴെ വെച്ച് ജീപ്പ് ഇടിച്ച് തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ജീപ്പിന്റെ സൈഡ് മിറര്‍ പൊട്ടിത്തകരുകയും അദ്ദേഹം റോഡിലേക്ക് തെറിച്ച് വീഴുകയും ചെയ്തു.
ആന്തരികാവയവങ്ങള്‍ക്കുള്‍പ്പെടെ സാരമായ പരിക്കേറ്റ സത്യനെ നാട്ടുകാരും ജീപ്പ് ഡ്രൈവറും ചേര്‍ന്ന് പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. സ്ഥിതി വഷളായതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. അവിടെ വെച്ചാണ് മരണം സംഭവിച്ചത്.
