NAATTUVAARTHA

NEWS PORTAL

എടച്ചേരി തലായിയില്‍ കാണാതായ വീട്ടമ്മയുടെ മൃതദേഹം പാറക്കുളത്തില്‍ കണ്ടെത്തി

നാദാപുരം: എടച്ചേരി തലായിയില്‍ കാണാതായ വീട്ടമ്മയുടെ മൃതദേഹം പാറക്കുളത്തില്‍ കണ്ടെത്തി. പുതിയെടുത്ത് ജാനു (75) ആണ് മരിച്ചത്. നാട്ടുകാരും പോലീസും ഫയര്‍ ഫോഴ്‌സും നടത്തിയ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനു ശേഷമാണ് കുളത്തില്‍ നിന്നു മൃതദേഹം കണ്ടെടുത്തത്. ഇന്നു രാവിലെ വീട്ടില്‍ നിന്ന് പുറത്തേക്ക് പോയതായിരുന്നു. മടങ്ങി വരാതായതോടെ വീട്ടുകാര്‍ ജാനുവിനെ അന്വേഷിച്ചിറങ്ങിയപ്പോള്‍ സമീപത്തെ പാറക്കുളത്തിനടുത്ത് ചെരുപ്പും ടോര്‍ച്ചും കാണപ്പെട്ടതിനെ തുടര്‍ന്നാണ് കുളത്തില്‍ തെരച്ചില്‍ നടത്തിയത്.

Read also: മുഖത്തും ശരീരത്തിലും അനിയന്ത്രിതമായ രോമവളര്‍ച്ച; അപൂര്‍വ രോഗം ബാധിച്ച് 17കാരന്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!