NAATTUVAARTHA

NEWS PORTAL

കാമുകനെ വീഡിയോ കോള്‍ ചെയ്തു; എടുത്തത് മറ്റൊരു സ്ത്രീ; യുവാവിന്റെ വീടിന് തീയിട്ട് കാമുകി

ടെക്‌സാസ്: കാമുകനെ വീഡിയോ കോള്‍ ചെയ്തപ്പോള്‍ എടുത്തത് മറ്റൊരു പെണ്‍കുട്ടി. സ്ത്രീ ഫോണ്‍ എടുത്തതില്‍ ദേഷ്യപ്പെട്ട് കാമുകന്റെ വീട് യുവതി തീയിട്ടു. യു.എസിലെ ടെക്‌സാസില്‍ സെനയ്ഡ മേരി സോട്ടോ എന്ന യുവതിയെ കേസില്‍ അറസ്റ്റ് ചെയ്തു. കാമുകന്റെ വീട്ടിലെ വിലയേറിയ വസ്തുക്കള്‍ മോഷ്ടിച്ച ശേഷമാണ് യുവതി വീടിന് തീയിട്ടത് എന്നാണ് വിവരം.

Read also: ആശ ശരത്തും മകളും; ‘ഖെദ്ദ’യിലെ ആദ്യ ഗാനം പുറത്ത്; വീഡിയോ കാണാം

വീഡിയോകോളിനു തൊട്ടുപിന്നാലെ പുലര്‍ച്ചെ രണ്ടു മണിയോടെ പുരുഷ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവതി ലിവിങ് റൂമിലെ സോഫയ്ക്ക് തീയിടുകയായിരുന്നു. തീ പടര്‍ന്നതോടെ നിമിഷങ്ങള്‍ക്കുള്ളില്‍ വീടു മുഴുവന്‍ അഗ്‌നിക്കിരയായി. ഇവര്‍ വീടിനു തീയിടുന്ന സമയത്ത് പുരുഷ സുഹൃത്ത് വീട്ടിലുണ്ടായിരുന്നില്ല.

Read also: പാമ്പിനൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചു; യുവാവ് കടിയേറ്റ് മരിച്ചു

തുടര്‍ന്ന് ഇയാളെ വീഡിയോ കോള്‍ ചെയ്ത യുവതി ലിവിങ് റൂമിനു തീയിട്ടത് കാണിച്ചുകൊടുത്ത ശേഷം കോള്‍ കട്ട് ചെയ്തു. ഏതാണ്ട് 40 ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്. യുവതിയെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

Read also: കോഴിക്കോട് കോതിയിൽ മാലിന്യ പ്ലാന്റിനെതിരെ പ്രതിഷേധം; സ്ത്രീകൾക്കും കുട്ടികൾക്കും നേരെ പൊലീസിന്റെ ബലപ്രയോഗം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!