NAATTUVAARTHA

NEWS PORTAL

ടെറസില്‍ നിന്ന് കാല്‍വഴുതി കിണറില്‍ വീണ് പരിക്കേറ്റ നരിക്കുനി സ്വദേശി മരിച്ചു

നരിക്കുനി: വീടിന്റെ ടെറസില്‍ നിന്ന് കാല്‍വഴുതി കിണറില്‍ വീണ് ഗുരുതരമായി പരിക്കേറ്റ് യുവാവ് മരിച്ചു. നരിക്കുനി പാറന്നൂര്‍ പുല്‍പ്പറമ്പില്‍ താമസിക്കുന്ന പുതുപ്പാടി അടിവാരം കൊല്ലരക്കല്‍ അബ്ദുവിന്റെ മകന്‍ നൗഷാദ് (39) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചയോടെയാണ് മരിച്ചത്. മാതാവ്: കൊല്ലരിക്കല്‍ ഖദീജ. ഭാര്യ: മാജിത (പുതുപ്പാടി,മലപുറം സ്വദേശി) മക്കള്‍: അഹമ്മദ് ഷാന്‍, നജ ഫാത്തിമ.

Read also: തലശ്ശേരി ഇരട്ടക്കൊലപാതകം; മൂന്നു പേര്‍ കസ്റ്റഡിയില്‍; കുത്തിക്കൊന്നത് ലഹരി വിൽപന ചോദ്യം ചെയ്തതിന്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!