പി ടി എ റഹീം എംഎല്‍എക്കും ഇടതുപക്ഷത്തിനും എതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ എംഎല്‍എ കാരാട്ട് റസാക്ക്

കൊടുവള്ളി: പി ടി എ റഹീം എംഎല്‍എക്കും ഇടതുപക്ഷത്തിനും എതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ എംഎല്‍എ കാരാട്ട് റസാക്ക്. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ തന്നെ പരാജയപ്പെടുത്താന്‍ പി ടി എ റഹീം എംഎല്‍എയും സംഘവും പ്രവര്‍ത്തിച്ചതായി കാരാട്ട് റസാക്ക് ആരോപിച്ചു. തന്നെ പരാജയപ്പെടുത്താന്‍ നേതൃത്വം നല്‍കിയ വായോളി മുഹമ്മദ് മാസ്റ്റര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം നല്‍കിയത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ലെന്നും കാരാട്ട് റസാക്ക് പറഞ്ഞു.

കൊടുവള്ളി നഗരസഭയില്‍ വോട്ട് കുറഞ്ഞതാണ് പരാചയത്തിന് കാരണം. കൊടുവള്ളിയുടെ സ്വപ്‌ന പദ്ധതിയായ സിറാജ് ഫ്‌ളൈ ഓവര്‍ തുരങ്ക പാതാ പദ്ധതി പി ടി എ റഹീമിന്റെയും വായോളി മുഹമ്മദ് മാസ്റ്ററുടേയും കുടുംബത്തിന് നഷ്ടം വരുത്തുമെന്നതിനാല്‍ അവര്‍ തന്നെ പരാചയപ്പെടുത്തുകയായിരുന്നു. ഇടത് സഹയാത്രികനായി തുടരുമെന്നും മുസ്ലിംലീഗിലേക്കില്ലെന്നും കാരാട്ട് റസാഖ് വ്യക്തമാക്കി.

Read Also കാമുകിയെ വിവാഹം കഴിക്കാന്‍ യുവാവ് ഭാര്യയെ മാരക മയക്കുമരുന്ന് കുത്തിവച്ച് കൊലപ്പെടുത്തി
