NAATTUVAARTHA

NEWS PORTAL

കാമുകിയെ വിവാഹം കഴിക്കാന്‍ യുവാവ് ഭാര്യയെ മാരക മയക്കുമരുന്ന് കുത്തിവച്ച് കൊലപ്പെടുത്തി

പൂനെ: പൂനെയില്‍ കാമുകിയെ വിവഹാം കഴിക്കാനായി നഴ്‌സ് ഭാര്യയെ മാരക മയക്കുമരുന്ന് കുത്തിവച്ച് കൊലപ്പെടുത്തി. 23കാരനായ സ്വപ്നില്‍ സാവന്താണ് പ്രതി. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സംഭവം ആത്മഹത്യയാക്കി മാറ്റാന്‍ ശ്രമിച്ചുവെന്ന് പൊലീസ് പറഞ്ഞു.

Read also: പാലക്കാട് കൊല്ലങ്കോട് ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹത്തിന് ക്ഷേത്രം അനുമതി നിഷേധിച്ചതായി പരാതി

ഒരു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് സ്വപ്‌നില്‍. സഹപ്രവര്‍ത്തകയായ നഴ്‌സുമായ സ്വപ്നില്‍ പ്രണയത്തിലായിരുന്നു. ഇവരെ വിവാഹം കഴിക്കാനും സ്വപ്നില്‍ ആഗ്രഹിച്ചിരുന്നു. മരിച്ച പ്രിയങ്ക ക്ഷേത്രയെ അഞ്ചു മാസം മുന്‍പാണ് സ്വപ്നില്‍ വിവാഹം ചെയ്ത്. ഒരു വാടകവീട്ടിലായിരുന്നു ഇരുവരുടെയും താമസം. കഴിഞ്ഞ നവംബര്‍ 14ന് പ്രിയങ്കയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അപ്പോള്‍ തന്നെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു.

Read also: പിഞ്ചു കുഞ്ഞിനെ പൂവന്‍കോഴി കൊത്തി പരിക്കേല്‍പിച്ചു; ഉടമയ്‌ക്കെതിരെ കേസ്

സ്വപ്നില്‍ സാവന്ത് ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ നിന്ന് വെക്കുറോണിയം ബ്രോമൈഡ്, നൈട്രോഗ്ലിസറിന്‍ കുത്തിവയ്പ്പുകള്‍, ലോക്ക് 2% എന്നിവയുള്‍പ്പെടെ ചില മരുന്നുകളും കുത്തിവെപ്പുകളും മോഷ്ടിച്ചതായും അവ ഭാര്യക്ക് നല്‍കി കൊലപ്പെടുത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!