NAATTUVAARTHA

NEWS PORTAL

തൃശൂരില്‍ ആളൊഴിഞ്ഞ പറമ്പില്‍ അര്‍ധരാത്രിയില്‍ പൂജ; പൂജാരിയില്‍ നിന്ന് എയര്‍ ഗണ്ണും കത്തിയും കോടാലിയും കണ്ടെത്തി

തൃശൂര്‍: തൃശൂര്‍ എരുമപ്പെട്ടിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ അര്‍ധരാത്രിയില്‍ പൂജ. പൂജാരിയില്‍ നിന്ന് എയര്‍ ഗണ്ണും കത്തിയും കോടാലിയും പൊലീസ് കണ്ടെത്തി. മുള്ളൂര്‍ക്കര സ്വദേശി സതീശനാണ് പൂജ നടത്തിയത്. ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. ലേലത്തില്‍ വാങ്ങിയ ഭൂമിയുടെ ദോഷം തീരാനുള്ള പൂജയാണ് നടത്തിയതെന്നാണ് സതീശന്‍ പൊലീസിനോട് പറഞ്ഞത്.

Read also: വീട്ടമ്മ തീപ്പൊള്ളലേറ്റ് മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ്

എരുമപ്പെട്ടിക്കടുത്ത് വരവൂര്‍ രാമന്‍കുളത്തെ ആളൊഴിഞ്ഞ പറമ്പില്‍ രണ്ട് ദിവസമായി അര്‍ധരാത്രിയില്‍ വെളിച്ചം കണ്ടതോടെയാണ് നാട്ടുകാര്‍ പരിശോധനയ്ക്ക് എത്തിയത്. ഇഷ്ടികയടുപ്പ് കൂട്ടിയായിരുന്നു പൂജ. എന്താണ് ചെയ്യുന്നതെന്ന് പൂജയ്ക്കിരിക്കുന്നയാളോട് നാട്ടുകാര്‍ ചോദിക്കുന്നത് പുറത്ത് വന്ന ദൃശ്യങ്ങളിലുണ്ട്. താന്‍ വാങ്ങിയ സ്ഥലത്ത് ദോഷം തീരാനുള്ള പൂജ നടത്തുകയാണെന്നാണ് മുള്ളൂര്‍കര സ്വദേശി സതീശന്‍ മറുപടി നല്‍കുന്നത്.

Read also: ആലപ്പുഴ ജനറൽ ആശുപത്രിയിൽ വനിതാ വാർഡിൽ സീലിങ് തകർന്ന് കട്ടിലിന് മുകളിൽ വീണു

സമീപത്ത് നിന്നും എയര്‍ഗണ്ണും കോടാലിയും കത്തിയും കണ്ടെത്തിയതോടെ നാട്ടുകാര്‍ക്ക് ഭയമായി. പൊലീസിനെ വിളിച്ചു വരുത്തി പൂജാരിയെ കൈമാറി. ചോദ്യം ചെയ്യലിലും ഭൂമിയുടെ ദോഷം തീരാനുള്ള പൂജയാണ് നടത്തിയതെന്ന് സതീശന്‍ ആവര്‍ത്തിച്ചു. ഇയാളെ വിട്ടയച്ചെങ്കിലും അന്വേഷണം തുടരുകയാണെന്നും നിയമ വിരുദ്ധമായി എന്തെങ്കിലും കണ്ടെത്തിയാല്‍ കേസെടുക്കുമെന്നും എരുമപ്പെട്ടി പൊലീസ് അറിയിച്ചു.

Read also: ആശ ശരത്തും മകളും; ‘ഖെദ്ദ’യിലെ ആദ്യ ഗാനം പുറത്ത്; വീഡിയോ കാണാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!