മുഖത്തും ശരീരത്തിലും അനിയന്ത്രിതമായ രോമവളര്‍ച്ച; അപൂര്‍വ രോഗം ബാധിച്ച് 17കാരന്‍

മുഖത്തെയും ശരീരത്തെയും അനിയന്ത്രിതമായ രോമവളര്‍ച്ച മൂലം സമൂഹത്തില്‍ നിന്നും പരിഹാസമേറ്റുവാങ്ങി ജീവിക്കുകയാണ് ഒരു യുവാവ്. മധ്യപ്രദേശില്‍ നിന്നുള്ള 17കാരനായ യുവാവാണ് ഈ ദുരവസ്ഥ നേരിടുന്നത്. ‘Werewolf Syndrome’ എന്ന അപൂര്‍വ രോഗമാണ് 17കാരനായ ലളിതിനെ ബാധിച്ചിരിക്കുന്നത്. തന്റെ ആറാം വയസിലാണ് ഈ രോഗം ലളിതിനെ ബാധിച്ചുതുടങ്ങുന്നത്. സ്‌കൂള്‍ കാലത്തും ഇപ്പോഴും സഹപാഠികളുടെ വേദനിപ്പിക്കുന്ന പരിഹാസം കേട്ടാണ് ലളിത് വളരുന്നത്. ലളിതിന്റെ അമിതമായ രോമവളര്‍ച്ചയുള്ള മുഖത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മിഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Read also: മൂരാട് പാലത്തിലെ ഗതാഗത നിയന്ത്രണം ഇന്ന് അവസാനിക്കും

കുരങ്ങിനോട് ഉപമിച്ചാണ് തന്നെ കൂട്ടുകാര്‍ പരിഹസിക്കുന്നതെന്ന് ലളിത് പറയുന്നു. അമിതമായി വളരുന്ന രോമം ശരീരത്തില്‍ നിന്ന് ലളിത് ഷേവ് ചെയ്തുകളയുന്നുണ്ടെങ്കിലും ഇതൊരു രോഗാവസ്ഥയായതിനാല്‍ വീണ്ടും രോമം പെട്ടന്ന് തന്നെ വളര്‍ന്നുതുടങ്ങും. കര്‍ഷകനായ പിതാവിന്റെ വരുമാനം കൊണ്ട് മാത്രമാണ് സാധാരണക്കാരായ ലളിതിന്റെ കുടുംബം ജീവിക്കുന്നത്. ഇതിനിടിയിലാണ് ഈ രോഗാവസ്ഥയും. ഇപ്പോള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് ലളിത്.
Read also: ഭവനപദ്ധതിയുടെ പേരില്‍ പണപ്പിരിവ്: നാല് പേര്‍ അറസ്റ്റില്‍
