NAATTUVAARTHA

NEWS PORTAL

ജില്ല കലോത്സവം; വടകര നഗരത്തിൽ ഗതാഗത നിയന്ത്രണം

വടകര: റവന്യൂ ജില്ല സ്‌കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. അടക്കാതെരുവ് ജങ്ഷന്‍ മുതല്‍ അഞ്ച് വിളക്ക് ജങ്ഷന്‍ വരെയും പാര്‍ക്ക് റോഡിലെയും ഈ റോഡുകളിലേക്ക് പ്രവേശിക്കുന്ന പോക്കറ്റ് റോഡുകളിലെയും വാഹന ഗതാഗതം പൂര്‍ണമായും നവംബര്‍ 28 മുതല്‍ ഡിസംബര്‍ ഒന്നു വരെ നിരോധിക്കും.

Read also: വയനാട്ടില്‍ കാട്ടാന മറിച്ചിട്ട തെങ്ങ് വീടിന് മുകളില്‍ വീണു; യുവതിക്ക് ഗുരുതര പരുക്ക്

പഴയ ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യുന്ന സര്‍വീസ് ബസുകള്‍ പൂര്‍ണമായും പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് മാറ്റും. പഴയ ബസ് സ്റ്റാന്‍ഡിലും കോട്ടപ്പറമ്പിലും കലോത്സവവുമായി ബന്ധപ്പെട്ടുള്ള സ്‌കൂള്‍ ബസുകള്‍ പാര്‍ക്ക് ചെയ്യും. തലശ്ശേരി, കുറ്റ്യാടി- തൊട്ടില്‍പാലം ഭാഗത്തുനിന്നു വരുന്ന ലോക്കല്‍ ബസുകള്‍ ബൈപാസ് വഴി ലിങ്ക് റോഡില്‍ പ്രവേശിച്ച് പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് സര്‍വീസ് നടത്തണം.

Read also: മകളെ കൊലപ്പെടുത്തിയ കേസ്; ജയിൽ ചാടിയ ജീവപര്യന്തം തടവുകാരൻ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍

വില്യാപ്പള്ളി, ആയഞ്ചേരി ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ ബൈപാസ് വഴി ലിങ്ക് റോഡില്‍ പ്രവേശിച്ച് പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് സര്‍വിസ് നടത്തണം. നഗരസഭയുടെ പേ പാര്‍ക്കിങ്ങിന് മുന്നിലുള്ള ഓട്ടോ പാര്‍ക്കിങ് പൂര്‍ണമായും ഒഴിവാക്കും. ഓട്ടോകള്‍ ലിങ്ക് റോഡില്‍ പാര്‍ക്ക് ചെയ്ത് സര്‍വിസ് നടത്തണം.

Read also: 5 വയസുകാരിയെ പീഡിപ്പിച്ചയാള്‍ക്ക് ശിക്ഷ വെറും ‘അഞ്ച് ഏത്തമിടല്‍’; പ്രതിഷേധം

പ്രൈവറ്റ് വാഹനങ്ങള്‍ നാരായണ നഗരം ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. മാര്‍ക്കറ്റ് റോഡിലും കോട്ടപ്പറമ്പിലുമുള്ള ലോഡിങ്, അണ്‍ലോഡിങ് പ്രവൃത്തി രാവിലെ 8.30ന് മുമ്പ് പൂര്‍ത്തിയാക്കണം. യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ കെ.പി. ബിന്ദു അധ്യക്ഷത വഹിച്ചു. ഡിവൈ.എസ്.പി ആര്‍ ഹരിപ്രസാദ്, സി.ഐ പി.എം. മനോജ് എന്നിവര്‍ സംസാരിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!