NAATTUVAARTHA

NEWS PORTAL

കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട; 80 ലക്ഷത്തിന്റെ സ്വര്‍ണവുമായി ചോമ്പാല സ്വദേശി പിടിയില്‍

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 80 ലക്ഷത്തിന്റെ സ്വര്‍ണവുമായി ഒരാളെ അറസ്റ്റ് ചെയ്തു. മസ്‌ക്കറ്റില്‍ നിന്നെത്തിയ ചോമ്പാലയിലെ പി. അജാസില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. മസ്‌കറ്റില്‍നിന്നു ഗോ എയര്‍ വിമാനത്തിലെത്തിയതായിരുന്നു ഇയാള്‍. കണ്ണൂരില്‍ നിന്നെത്തിയ ഡിആര്‍ഐ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം പൊളിത്തീന്‍ കവറിലാക്കി ഇരുകാലുകളിലും കെട്ടിയാണ് കടത്താന്‍ ശ്രമിച്ചത്. പേസ്റ്റ് രൂപത്തിലുള്ള 1,763 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ഇതിന് 80 ലക്ഷം രൂപ വരും.

Read also: മൂന്നാര്‍ ആന സവാരി കേന്ദ്രത്തിൽ യുവാവ് കൊല്ലപ്പെട്ടു; പ്രതി പിടിയില്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!