NAATTUVAARTHA

NEWS PORTAL

ഒന്നിച്ച് തടയാം അതിക്രമം; നവംബര്‍ 25 സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം; വൈറലായി ഫോട്ടോഷൂട്ട്

വിപുലമായ നിയമ സംവിധാനങ്ങള്‍ ഉണ്ടെങ്കിലും സ്ത്രീകള്‍ക്ക് എതിരെ അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ധികുകയാണ്. 2000 മുതല്‍ നവംബര്‍ 25ന് യുഎന്‍നിന്റെ ആഭ്യമുഖ്യത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള ദിനമായി ആചരിക്കുന്നു. ഒന്നിച്ചു നിന്ന് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമം തടയാം എന്നാണ് ഈ വര്‍ഷത്തെ സന്ദേശം. എന്തായാലും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് നടത്തിയ ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സ്ത്രീകള്‍ അനുഭവിക്കുന്ന അതിക്രമങ്ങള്‍ എഴുതിയ പ്ലെക് കാര്‍ഡുകള്‍ പിടിച്ചിരിക്കുന്ന മോഡലിനെ ആണ് ചിത്രങ്ങളില്‍ കാണുന്നത്.

മോഡലിന്റെ ശരീരത്തില്‍ നിറയെ മുറിവുകളും ചിത്രങ്ങളില്‍ കാണാം. ‘എനിക്ക് കാമുകനോട് നോ പറയാന്‍ കഴിയില്ല’, ‘എനിക്ക് ഒറ്റയ്ക്ക് നടക്കാന്‍ പാടില്ല’ തുടങ്ങിയ വാചകങ്ങളാണ് പ്ലെക് കാര്‍ഡില്‍ എഴുതിയിരിക്കുന്നത്. വിഷ്ണു സന്തോഷ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഗ്രീഷ്മ ഗോപകുമാര്‍ ആണ് മോഡല്‍. വിവേക് ആണ് സ്‌റ്റൈല്‍ ചെയ്തത്. മേക്കപ്പ് ചെയ്തത് സാറ സബിതയും. അഖില്‍ എസ് കിരണ്‍ ആണ് എഡിറ്റ്ങ് ചെയ്തത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!