NAATTUVAARTHA

NEWS PORTAL

വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ വയോധികനെ കാണാതായി; കക്കി അണക്കെട്ടില്‍ നിന്ന് മൃതദേഹം കണ്ടെത്തി

പത്തനംതിട്ട: ആങ്ങമൂഴിയില്‍ നിന്ന് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. പാലത്തടിയാര്‍ താമസിക്കുന്ന രാമചന്ദ്രന്റെ മൃതദേഹമാണ് കക്കി അണക്കെട്ടില്‍ നിന്നും കണ്ടെടുത്തത്. ഇക്കഴിഞ്ഞ പതിനെട്ടാം തിയതിയാണ് ഉറാനി വനത്തിലേക്ക് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയത്. നാല് ദിവസം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്ന് ബന്ധു പൊലീസിന് നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Read also: തൃശൂരില്‍ നിയന്ത്രണം വിട്ട ബസ് താഴ്ചയിലേക്ക് മറിഞ്ഞു; വാഹനത്തില്‍ 30 യാത്രക്കാര്‍; നിരവധി പേര്‍ക്ക് പരുക്ക്

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!