NAATTUVAARTHA

NEWS PORTAL

ഹരിയാനയില്‍ മനുഷ്യശരീരഭാഗങ്ങളുമായി സ്യൂട്ട് കേസ് കണ്ടെത്തി

സൂരജ്കുണ്ട്: ഹരിയാനയില്‍ മനുഷ്യശരീരഭാഗങ്ങളുമായി സ്യൂട്ട് കേസ് കണ്ടെത്തി. പെട്ടിയില്‍ വളരെ പഴക്കമുള്ള മൃതദേഹ ഭാഗങ്ങളാണെന്ന് പൊലീസ് പറഞ്ഞു. സൂരജ്കുണ്ട് മേഖലയില്‍ ആളൊഴിഞ്ഞ പ്രദേശത്താണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം ഫരീദാബാദിലെ ബി കെ ആശുപത്രിയിലേക്ക് മാറ്റി. മറ്റെവിടെയോ കൊലപാതകം നടത്തി ഇവിടെ ഉപേക്ഷിച്ചതാണെന്നും സ്യൂട്ട് കേസ് പൂട്ടിയ നിലയിലായിരുന്നുവെന്നും സൂരജ്കുണ്ട് പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

Read also: നാല് സ്ത്രീകൾ യുവാവിനെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തു

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!