NAATTUVAARTHA

NEWS PORTAL

ഒരു വയസുള്ളകുഞ്ഞിന് ശസ്ത്രക്രിയ നടത്തേണ്ടത് നാവില്‍, പകരം ചെയ്തത് ജനനേന്ദ്രിയത്തില്‍; ഡോക്ടര്‍ക്കെതിരെ മാതാപിതാക്കള്‍ പരാതി നല്‍കി

ചെന്നൈ: ഒരു വയസുള്ള കുഞ്ഞിന് വായിലെ അസുഖത്തിന് ചെയ്യേണ്ടിയിരുന്ന ശസ്ത്രക്രിയ ജനനേന്ദ്രിയത്തില്‍ ചെയ്തെന്ന് പരാതി. മധുര രാജാജി സര്‍ക്കാര്‍ ആശുപത്രിക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഡോക്ടര്‍മാര്‍ക്കെതിരെ അമീര്‍പാളയം സ്വദേശിയും കുട്ടിയുടെ പിതാവുമായ ആര്‍ അജിത്കുമാര്‍ പരാതി നല്‍കി. ആരോപണം നിഷേധിച്ച് ആശുപത്രി അധികൃതരും രംഗത്തെത്തിയിട്ടുണ്ട്. വായിലെ സിസ്റ്റ് നീക്കം ചെയ്യുന്നതിനായി നവംബര്‍ 21നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിറ്റേ ദിവസം തന്നെ ശസ്ത്രക്രിയ നടത്തി. ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്ന് തിരിച്ച് ബെഡിലേക്ക് മാറ്റിയപ്പോഴാണ് ജനനേന്ദ്രിയത്തില്‍ ശസ്ത്രക്രിയ നടത്തിയതായി കണുന്നതെന്ന് കുട്ടിയുടെ പിതാവ് പറയുന്നു. ഇതുസംബന്ധിച്ച് ആശുപത്രി അധികൃതരോട് ചോദിച്ചപ്പോള്‍ അവര്‍ക്ക് മറുപടിയില്ലായിരുന്നുവെന്നും അജിത്കുമാര്‍ പറഞ്ഞു. തെറ്റ് മനസിലാക്കിയ ഡോക്ടര്‍മാര്‍ പിന്നാലെ തന്നെ നാവിലും ശസ്ത്രക്രിയ നടത്തിയെന്നും മാതാപിതാക്കള്‍ പറയുന്നു. അടുത്തടുത്ത് രണ്ട് ശസ്ത്രക്രിയ നടത്തിയെങ്കിലും കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.

Read also: വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ വയോധികനെ കാണാതായി; കക്കി അണക്കെട്ടില്‍ നിന്ന് മൃതദേഹം കണ്ടെത്തി

സംഭവത്തില്‍ വിശദീകരണവുമായി ആശുപത്രി അധികൃതരും രംഗത്തെത്തി. ശസ്ത്രക്രിയയ്ക്കിടെ കുട്ടിയുടെ ബ്ലാഡറില്‍ കുഴപ്പം കണ്ടെത്തിയെന്നും പിന്നാലെ ജനനേന്ദ്രിയത്തെ ബാധിക്കുന്ന ഫിമോസിസ് എന്ന അവസ്ഥയും കണ്ടെത്തിയെന്നും ഇതാണ് ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. രണ്ട് തവണ കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുന്നത് ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് ഇവരുടെ വാദം. രണ്ട് ശസ്ത്രക്രിയ നടത്തുന്ന കാര്യം ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നില്ലെന്ന് കുട്ടിയുടെ പിതാവ് പ്രതികരിച്ചു. ആശുപത്രിയുടെ അനാസ്ഥ ചൂണ്ടിക്കാട്ടി പിതാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ജിആര്‍എച്ച് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!