തലശ്ശേരി ഇരട്ടക്കൊലപാതകം; പ്രതികൾ ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു

തലശ്ശേരി: ഇരട്ടക്കൊലപാതകത്തില്‍ പ്രതികളുമായിയുള്ള തെളിവെടുപ്പ് തുടരുന്നു. പ്രതികളെ കൊല നടന്ന സ്ഥലത്തെത്തിച്ചു. തെളിവെടുപ്പിനിടെ പ്രതികള്‍ കൊലപാതകത്തിനായി ഉപയോഗിച്ച കത്തി കണ്ടെടുത്തു. സി പി ഐ എം പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ പ്രതികള്‍ പിടിയിലായെങ്കിലും ഇവര്‍ക്ക് പിന്നിലെ ലഹരി മാഫിയ കണ്ണികളെ കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.ഖാലിദിനെയും ഷമീറിനെയും കുത്തിക്കൊലപ്പെടുത്തിയ സംഘത്തിലെ പ്രധാനികളായ ജാക്സനും പാറായി ബാബുവും ലഹരി വില്‍പ്പനയില്‍ സജീവമെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Read also: തലശ്ശേരി ഇരട്ടക്കൊലപാതകം; മുഖ്യപ്രതി പാറായി ബാബു പിടിയിൽ

ഇല്ലിക്കുന്ന് നെട്ടൂര്‍ മേഖലയില്‍ ജാക്സനും സംഘവും കഞ്ചാവ് വില്‍പ്പന നടത്തുന്നത് എതിര്‍ത്തതിന്റെ പ്രതികാരത്തിലാണ് സി പി ഐ എം പ്രവര്‍ത്തകനായ ഷമീറിനെയും ഖാലിദിനെയും കുത്തിക്കൊലപ്പെടുത്തിയത്.
Read also: ഹരിയാനയില്‍ മനുഷ്യശരീരഭാഗങ്ങളുമായി സ്യൂട്ട് കേസ് കണ്ടെത്തി
