NAATTUVAARTHA

NEWS PORTAL

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഏലൂര്‍ വടോപ്പിള്ളി താഴെ വീട്ടില്‍ കാളിമുത്തു മുരുകന്‍ ഹരീഷ് (24), പേരൂര്‍ ഉദ്യോഗമണ്ഡല്‍ മരങ്ങാട്ട് വീട്ടില്‍ മഹീന്ദ്ര സുബ്രഹ്‌മണ്യന്‍ (26) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.ഡെലിവറി ബോയ് ആയി ജോലി ചെയ്യുകയായിരുന്ന ഒന്നാം പ്രതി ഹരീഷ് പെണ്‍കുട്ടികളുമായി പരിചയം സ്ഥാപിച്ചിരുന്നു. അങ്ങനെയിരിക്കെ റൈഡിന് പോകാമെന്ന് പറഞ്ഞ് കൊണ്ടുപോവുകയായിരുന്നു. കളമശ്ശേരിയിലെ ഹോസ്റ്റലിന് സമീപത്ത് നിന്നാണ് പെണ്‍കുട്ടികളെ കാറില്‍ കയറ്റിക്കൊണ്ട് പോയത്.

Read also:ഫുട്ബോള്‍ ലഹരി ആകരുത്, താരാരാധന അതിരുകടക്കരുത്; വിശ്വാസികള്‍ നമസ്‌കാരം ഉപേക്ഷിക്കുന്നു; ബോധവല്‍ക്കരണത്തിനൊരുങ്ങി സമസ്ത

ഹരീഷിന്റെ സുഹൃത്തും രണ്ടാം പ്രതിയുമായ സുബ്രഹ്‌മണ്യന്റെ കാറിലാണ് പെണ്‍കുട്ടികളെ തട്ടികൊണ്ട് പോയത്. മറൈന്‍ഡ്രൈവില്‍ വെച്ചാണ് പ്രതികള്‍ അപമര്യാദയായി പെരുമാറിയത്. പെണ്‍കുട്ടികള്‍ ബഹളം വെച്ചതോടെ പ്രതികള്‍ ഓടിരക്ഷപ്പെടുകയായിരുന്നു.തുടര്‍ന്ന് പെണ്‍കുട്ടികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണത്തില്‍ പ്രതികളെ പിടികൂടുകയായിരുന്നു. പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!