Naattuvaartha

News Portal Breaking News kerala, kozhikkode,

കോതമംഗലത്ത് വന്‍ ലഹരി മരുന്ന് വേട്ട; 100 കുപ്പി ബ്രൗണ്‍ ഷുഗര്‍ പിടിച്ചു; ഒരാള്‍ അറസ്റ്റില്‍

കൊച്ചി: എറണാകുളം കോതമംഗലത്ത് വന്‍ ലഹരി മരുന്ന് വേട്ട.100 കുപ്പി ബ്രൗണ്‍ ഷുഗറുമായി അസം സ്വദേശി എക്‌സൈസ് പിടിയിലായി. അസം നാഘോന്‍ സ്വദേശി മുബാറക് ആണ് പിടിയിലായത്. കോതമംഗലം തങ്കളം ഭാഗത്ത് ഇന്നലെ അര്‍ദ്ധരാത്രി നടന്ന റെയ്ഡിലാണ് പ്രതി പിടിയിലായത്. രാത്രി കാലങ്ങളില്‍ ടൗണ്‍ കേന്ദ്രികരിച്ച് കഞ്ചാവ്, ബ്രൗണ്‍ ഷുഗര്‍, എംഡിഎംഎ തുടങ്ങിയ മയക്ക് മരുന്നുകളുടെ വില്‍പ്പനയും വിതരണവും ഈ പ്രദേശത്ത് വ്യാപകമായിരുന്നു.

Read also: ബൈക്ക് നന്നാക്കുന്നതുമായി ബന്ധപ്പെട്ട തർക്കം; മകന്‍റെ സുഹൃത്തുക്കളുടെ മർദനമേറ്റ് ഗൃഹനാഥൻ മരിച്ചു; 2പേർ പിടിയിൽ

ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് മുബാറക് പിടിയിലായത്. ബൈക്കില്‍ രഹസ്യ അറയുണ്ടാക്കിയാണ് മുബാറക്ക് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. ബൈക്കും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് മുബാറക്ക് പ്രധാനമായും ബ്രൗണ്‍ ഷുഗര്‍ വില്‍പ്പന നടത്തിയിരുന്നത്. മുബാറക്കിനെതിരെ ജാമ്യമില്ലാ വകുപ്പില്‍ എക്‌സൈസ് കേസെടുത്തു. പത്ത് വര്‍ഷം കഠിന തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

Read also: പനക്കോട് മഹല്ല് മുതവല്ലി പുളിയാറക്കല്‍ പി സി അഹമ്മദ് ഹാജി(82) നിര്യാതനായി

 


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!