Naattuvaartha

News Portal Breaking News kerala, kozhikkode,

അരൂരില്‍ മിനിലോറി ഇടിച്ച് കാല്‍ നടയാത്രികനായ വയോധികന്‍ മരിച്ചു

അരൂര്‍: ദേശീയ പാതയില്‍ വാഹനാപകടത്തില്‍ കാല്‍നട യാത്രികന്‍ മരിച്ചു. അരൂര്‍ പഞ്ചായത്ത് പതിനേഴാം വാര്‍ഡില്‍ കണിയാംവെളി ഗോപി (67) ആണ് മരിച്ചത്. ചന്തിരൂര്‍ ശ്രീകൃഷ്ണന്‍ കോവിലില്‍ ക്ഷേത്ര ദര്‍ശനത്തിന് പോകുമ്പോള്‍ ചന്തിരൂര്‍ പുതിയ പാലത്തിന് തെക്കുവശത്ത് വച്ച് ഇന്ന് പുലച്ചെ അഞ്ച് മണിക്ക് മിനി ഇന്‍സുലേറ്റ് ലോറി ഇടിച്ചാണ് അപകടം.

Read also: കേരളത്തില്‍ എയ്ഡ്സ് ബാധിതരുടെ എണ്ണം കുറയുന്നു

കളമശ്ശേരിയില്‍ നിന്ന് ഇലട്രോണിക്ക് സാധനങ്ങളുമായി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഇന്‍സുലേറ്റ് ലോറിയില്‍ മറ്റൊരു വണ്ടി തട്ടി നിയന്ത്രണം തെറ്റിയാണ് ഗോപിയെ ഇടിച്ചത്. ഉടന്‍ തന്നെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അവിവാഹിതനാണ്. ശ്രീധരപണിക്കരുടെയും ജാനമ്മയുടെയും മകനാണ്. രാധാ ചന്ദ്രശേഖരന്‍, ശോഭന പൊന്നപ്പന്‍, സതീശ പണിക്കര്‍, ഓമന പുരുഷോത്തമന്‍ , മധുസൂദന പണിക്കര്‍ എന്നിവര്‍ സഹോദരങ്ങളാണ്.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!