Naattuvaartha

News Portal Breaking News kerala, kozhikkode,

ലൈംഗിക പീഡനക്കേസ്; എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. സമാന ആവശ്യം ഉന്നയിച്ച് പരാതിക്കാരി സമര്‍പ്പിച്ച ഹര്‍ജിയും കോടതി തള്ളി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് ഹര്‍ജി പരിഗണിച്ചത്. തിരുവനന്തപുരം ജില്ലാ കോടതിയാണ് ഉപാധികളോടെ എല്‍ദോസിന് നേരത്തെ ജാമ്യം അനുവദിച്ചത്.

Read also: ജ്വല്ലറികളില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം; പണം തട്ടിയ യുവതി പിടിയില്‍

പരാതിക്കാരിയുടെ ആരോപണങ്ങളുടെ നാള്‍വഴികള്‍ അവിശ്വസനീയമാണെന്ന് കേസ് പരിഗണിക്കവേ ഹൈക്കോടതി വ്യക്തമാക്കി. പരസ്പര സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം പീഡനമായി കാണാന്‍ കഴിയില്ലെന്നാണ് കോടതി നിരീക്ഷണം. എല്‍ദോസ് അന്വേഷണത്തോട് സഹകരിച്ചില്ലെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Read also: ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ ഉംറ നിർവഹിച്ചു ;വീഡിയോകളും ചിത്രങ്ങളും വൈറൽ

ഉഭയകക്ഷി സമ്മതപ്രകാരം എത്ര തവണ ബന്ധപ്പെട്ടാലും ഒരു തവണ നിരസിച്ചാല്‍ അത് ബലാത്സംഗം ആണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ലൈംഗിക തൊഴിലാളികള്‍ക്ക് പോലും നോ പറയാനുള്ള അവകാശം ഉണ്ടെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. എന്നാല്‍ സാഹചര്യം കൂടി പരിശോധിക്കണമെന്നായിരുന്നു ഈ വാദത്തോട് കോടതിയുടെ പ്രതികരണം.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!