Naattuvaartha

News Portal Breaking News kerala, kozhikkode,

ഭർത്താവുമായുള്ള വഴക്കിനിടെ ഭാര്യയെ മർദ്ദിച്ചു; രണ്ട് പേര്‍ പിടിയില്‍

മാന്നാര്‍: വീട്ടുമുറ്റത്ത് കയറി വീട്ടമ്മയെ മര്‍ദിച്ച കേസില്‍ രണ്ട് പേരെ മാന്നാര്‍ പോലിസ് അറസ്റ്റ് ചെയ്തു. എണ്ണക്കാട് പെരിങ്ങലിപ്പുറം തെക്ക് വലിയപറമ്പില്‍ കുഞ്ഞച്ചന്‍ മകന്‍ ബിജു (53), ബിജുവിന്റെ മകന്‍ (അമ്പാടി) ബിജിന്‍ (23) എന്നിവരാണ് അറസ്റ്റിലായത്. എണ്ണക്കാട് പെരിങ്ങലിപ്പുറം തെക്ക് കുന്നേല്‍ വീട്ടില്‍ സുപ്രന്റെ ഭാര്യ സുജാ കുമാരി (43) ക്കാണ് മര്‍ദ്ദനമേറ്റത്. പ്രതികള്‍ സുജയുടെ വീട്ടിമുറ്റത്ത് കയറി അസഭ്യം പറയുകയും സുജയുടെ ഭര്‍ത്താവുമായി വഴക്കുണ്ടാകുന്നത് കണ്ട് തടസം പിടിക്കാന്‍ ചെന്ന സുജയെ വടി കൊണ്ട് അടിക്കുകയും മര്‍ദിക്കുകയുമായിരുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ സുജ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

Read also:നടനും സംവിധായകനുമായ മധുമോഹൻ അന്തരിച്ചു

നവംബര്‍ മാസം മുപ്പതാം തീയതി ബുധനാഴ്ച രാത്രിയില്‍ ആണ് സംഭവം നടന്നത്. സുജയുടെ വീട്ടുകാരുമായുള്ള മുന്‍ വിരോധമാണ് ആക്രമണം നടത്താന്‍ കാരണമായതെന്നു പൊലിസ് പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!