Naattuvaartha

News Portal Breaking News kerala, kozhikkode,

ഗർഭിണിയായ പശു ഗട്ടറിൽ വീണു; രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ പുറത്ത്

ഗട്ടറില്‍ വീണ ഗര്‍ഭിണിയായ പശുവിനെ മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി. താനെയിലെ മജിവാഡ ഗ്രാമത്തില്‍ ജയ് ഭവാനി നഗറിലാണ് സംഭവം. പ്രദേശത്തെ സാമൂഹിക പ്രവര്‍ത്തകന്‍ സച്ചിന്‍ ഷിങ്കാരെയുടെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് പശുവിനെ രക്ഷപ്പെടുത്തിയത്. 10 അടി താഴ്ചയും 400 മീറ്റര്‍ നീളവുമുള്ള ഗട്ടറിലേക്കാണ് പശു വീണത്.

Read also: നാദാപുരത്ത് കാസര്‍കോട് സ്വദേശിയുടെ ദുരൂഹ മരണം; ഒളിവിലായിരുന്ന പ്രതി കീഴടങ്ങി; കാര്‍ ദേഹത്ത് കയറിയിറങ്ങിയെന്ന് മൊഴി

പശു ഗട്ടറില്‍ വീഴുന്ന കണ്ട ഒരു പ്രദേശവാസി സ്ഥലത്തെ സാമൂഹിക പ്രവര്‍ത്തകനായ സച്ചിന്‍ ഷിങ്കാരെയെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സച്ചിന്‍ പ്രാദേശിക ക്രെയിന്‍ ഓപ്പറേറ്റര്‍, അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍, ടിഎംസി എസ്ടിപി പ്ലാന്റ് ജീവനക്കാര്‍, ടിഎംസിയുടെ എമര്‍ജന്‍സി റെസ്‌ക്യൂ ടീം എന്നിവരുടെ സഹായം തേടി തുടന്ന് നടത്തിയ രക്ഷപ്രവര്‍ത്തനത്തിനൊടുവിലാണ് പശുവിനെ പുറത്ത് എടുത്തത്.

 


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!