Naattuvaartha

News Portal Breaking News kerala, kozhikkode,

മത്സ്യബന്ധനബോട്ട് നടുക്കടലില്‍ മുങ്ങി ; കടലിൽ അകപ്പെട്ട 13 മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി

കൊച്ചി: മുനമ്പത്തും നിന്നും മത്സ്യബന്ധനത്തിന് പുറപ്പെട്ട ബോട്ട് നടുക്കടലില്‍ മുങ്ങി. മുനമ്പത്ത് നിന്നും പുറപ്പെട്ട ബോട്ട് കണ്ണൂരെത്തുന്നതിന് 67നോട്ടിക്കല്‍ മൈല്‍ അകലെ എത്തിയപ്പോളാണ് അപകടം സംഭവിച്ചത്. ബോട്ടിലുണ്ടായിരുന്ന 13 മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി. ശനിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. ഷൈജ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. തമിഴ്നാട്ടില്‍ നിന്നുളള എട്ട് പേരും ആസാമില്‍ നിന്നുളള അഞ്ച് പേരുമാണ് ബോട്ടിലുണ്ടായിരുന്നത്. ബോട്ടിന്റെ താഴ്ഭാഗത്തുണ്ടായിരുന്ന ദ്വാരത്തിലൂടെ വെളളം അകത്തേക്ക് കയറിയതാണ് അപകട കാരണമെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെയാണ് ബോട്ടില്‍ വെളളം കയറാന്‍ തുടങ്ങിയത്. വൈകുന്നേരത്തോടെ ബോട്ട് പൂര്‍ണമായും മുങ്ങുകയായിരുന്നു.

Read also: ദളിത് വിദ്യാര്‍ത്ഥികളെ കൊണ്ട് ശൗചാലയം കഴുകിച്ചു; പ്രധാനാധ്യാപിക അറസ്റ്റില്‍

ബോട്ട് ഒരു വശത്തേക്ക് ചരിഞ്ഞതോടെയാണ് അപകട വിവരം ബോട്ടിലുളളവര്‍ അറിയുന്നത്. തുടര്‍ന്ന് ഉടന്‍ തന്നെ വിവരം ഹാംറേഡിയോ ഒപ്പറേറ്റര്‍ റോണി പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. ഇതോടെയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. മദര്‍ ഇന്ത്യ എന്ന ബോട്ടിന്റെ സഹായത്തോടെയാണ് കണ്ണൂര്‍ അഴീക്കല്‍ പൊലീസ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സംഭവം നടന്ന് മൂന്ന് മണിക്കൂറിനുളളില്‍ ഷൈജ ബോട്ടിനടുത്തെത്തുകയും കടലില്‍ വീണ മത്സ്യത്തൊഴിലാളികളെ രക്ഷിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇവരെ അഴീക്കല്‍ ഹാര്‍ബറിലെത്തിച്ചു.

Read also: കാറില്‍ മയക്കുമരുന്ന് കടത്ത്; 300 ഗ്രാം എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

 


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!