Naattuvaartha

News Portal Breaking News kerala, kozhikkode,

ഇന്ദ്രന്‍സിന്റെ ‘വാമനന്‍’ രണ്ടാം ട്രെയിലര്‍ പുറത്ത്

ഏറെ ദുരൂഹതകള്‍ നിറച്ച് ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘വാമനന്‍’ എന്ന ചിത്രത്തിന്റെ രണ്ടാം ട്രെയിലര്‍ പുറത്തിറക്കി. വെള്ളിയാഴ്ച എറണാകുളം സെന്റര്‍ സ്‌ക്വയര്‍ മാളില്‍ നടന്ന ചടങ്ങില്‍ നടന്‍ ബാബു ആന്റണിയാണ് ട്രെയിലര്‍ ലോഞ്ച് ചെയ്തത്. നായകന്‍ ഇന്ദ്രന്‍സ്, സംവിധായകന്‍ എ. ബി ബിനില്‍, നിര്‍മ്മാതാവ് അരുണ്‍ ബാബു, ദില്‍ഷാന ദില്‍ഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം ഡിസംബര്‍ 16ന് പ്രദര്‍ശനത്തിനെത്തും.

Read also: സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്കിടെ മരച്ചില്ല ഒടിഞ്ഞുവീണു; രണ്ട് കുട്ടികള്‍ക്കും പരിശീലകനും പരുക്ക്

മൂവി ഗ്യാങ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ ബാബു നിര്‍മ്മിച്ച ചിത്രത്തിന്റെ രചന നിര്‍വഹിച്ചത് സംവിധായകന്‍ ബിനില്‍ തന്നെയാണ്. വാമനന്‍ എന്ന വ്യക്തിയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന അസാധാരണ സംഭവങ്ങള്‍ ആണ് ചിത്രം പറയുന്നത്. ഹൊറര്‍ സൈക്കോ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഈ ചിത്രത്തില്‍ സീമ ജി നായര്‍, ബൈജു, നിര്‍മ്മല്‍ പാലാഴി, സെബാസ്റ്റ്യന്‍, ദില്‍ഷാന ദില്‍ഷാദ്, അരുണ്‍ ബാബു, ജെറി തുടങ്ങിയവര്‍ അഭിനയിക്കുന്നു.

Read also: മത്സ്യബന്ധനബോട്ട് നടുക്കടലില്‍ മുങ്ങി ; കടലിൽ അകപ്പെട്ട 13 മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!