Naattuvaartha

News Portal Breaking News kerala, kozhikkode,

പി എം ഹരിദാസ് അന്തരിച്ചു; സുകുമാരക്കുറുപ്പ് കേസില്‍ നിര്‍ണായക കണ്ടെത്തല്‍ നടത്തിയ ഉദ്യോഗസ്ഥന്‍

കൊല്ലം: സുകുമാരക്കുറുപ്പ് കേസില്‍ വഴിത്തിരിവായ നിര്‍ണായക കണ്ടെത്തല്‍ നടത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ റിട്ട. എസ്പി പി എം ഹരിദാസ് (83) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1984ല്‍ ചെങ്ങന്നൂര്‍ ഡിവൈഎസ്പി ആയിരിക്കെയാണ് ഹരിദാസ് സുകുമാരക്കുറുപ്പ് കേസ് അന്വേഷിച്ചത്.

Read also: മോഹല്‍ലാലും പൂച്ചയും മുഖാമുഖം; ഒരു ക്യൂട്ട് ചിത്രം കാണാം

അന്ന് മരിച്ചത് സുകുമാരക്കുറുപ്പല്ലെന്നും ഇന്‍ഷുറന്‍സ് തട്ടിയെടുക്കാന്‍ ചാക്കോ എന്നയാളെ സുകുമാരക്കുറുപ്പ് കൊലപ്പെടുത്തുകയായിരുന്നുവെന്നും കണ്ടെത്തിയത് ഹരിദാസാണ്. സംസ്‌കാര ചടങ്ങുകള്‍ നാളെ രാവിലെ 11 മണിക്ക് പാളയത്തോട്ടെ പൊതു ശ്മശാനത്തില്‍ നടക്കും.

Read also: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്;12 കോടി 68 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച്


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!