Naattuvaartha

News Portal Breaking News kerala, kozhikkode,

പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്കൻ പിടിയിൽ

കുന്നംകുളം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അക്കിക്കാവ് കമ്പിപാലം സ്വദേശിയായ പിതാവിനെ കുന്നംകുളം പൊലീസ് പിടികൂടി. ഒക്ടോബര്‍ മുതലാണ് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കളെ ഉറങ്ങാന്‍ കിടക്കുന്ന സമയത്ത് ലൈംഗികാതിക്രമം നടത്തിയിരുന്നത്. സംഭവം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി പറയുന്നു.

Read also: ലൈംഗികാടിമയായി പട്ടിക്കൂട്ടില്‍ പൂട്ടിയിട്ടു; സ്ത്രീയെ പൊലീസെത്തി മോചിപ്പിച്ചു

പിതാവിന്റെ അതിക്രമം രൂക്ഷമായതോടെ പെണ്‍മക്കള്‍ അമ്മയുടെ ബന്ധുവിനെ വിളിച്ചറിയിക്കുകയായിരുന്നു. അവര്‍ മുഖേനയാണ് അധ്യാപകര്‍ പൊലീസിനെ അറിയിച്ചത്. അറസ്റ്റിലായ പ്രതിയെ വൈദ്യ പരിശോധനയ്ക്കുശേഷം കോടതി റിമാന്‍ഡ് ചെയ്തു.

 


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!