Naattuvaartha

News Portal Breaking News kerala, kozhikkode,

ലൈംഗികാടിമയായി പട്ടിക്കൂട്ടില്‍ പൂട്ടിയിട്ടു; സ്ത്രീയെ പൊലീസെത്തി മോചിപ്പിച്ചു

ജോര്‍ജ്ജിയയിലെ ഒരു വീട്ടില്‍ ലൈംഗികാടിമയായി അടച്ചിട്ട സ്ത്രീയെ ഒടുവില്‍ പൊലീസെത്തി മോചിപ്പിച്ചു. ഒരു പട്ടിക്കൂട്ടില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു പൊലീസ് എത്തുമ്പോള്‍ അവളെ.  തല്ലുകയും കഠിനമായി ഉപദ്രവിക്കുകയും ചെയ്തിരുന്നു എന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Read also: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്;12 കോടി 68 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച്

ഈ വീട്ടിലെ മുന്‍ താമസക്കാരനായിരുന്ന ആള്‍ ചില സാധനങ്ങള്‍ തിരിച്ചെടുക്കാന്‍ റിച്ച്മൗണ്ട് കൗണ്ടിയിലുള്ള ഈ വീട്ടിലേക്ക് പോയപ്പോഴാണ് സ്ത്രീയെ ദയനീയമായ അവസ്ഥയില്‍ കണ്ടെത്തുന്നത്. പിന്നാലെ പരിഭ്രാന്തനായ ഇയാള്‍ പൊലീസില്‍ വിവരമറിയിക്കുകയും അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. മുറിയില്‍ പ്രവേശിച്ചപ്പോള്‍ കണ്ടത് നഗ്‌നനയാക്കി, ക്രൂരമായി അക്രമിക്കപ്പെട്ട് നായക്കൂട്ടില്‍ പൂട്ടിയിട്ടിരിക്കുന്ന നിലയില്‍ ഒരു സ്ത്രീയെ ആണ് എന്ന് ഇയാള്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വീട്ടിലുണ്ടായിരുന്ന ആള്‍ ഇയാളോട് പറഞ്ഞത് ആ പൂട്ടിയിട്ടിരിക്കുന്ന സ്ത്രീ തന്റെ ലൈംഗികാടിമയാണ് എന്നാണ്.

Read also: സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്കിടെ മരച്ചില്ല ഒടിഞ്ഞുവീണു; രണ്ട് കുട്ടികള്‍ക്കും പരിശീലകനും പരുക്ക്

അവള്‍ എന്നില്‍ നിന്നും ഒരുകൂട്ടം സാധനങ്ങള്‍ മോഷ്ടിച്ചിട്ടുണ്ട്. അതിന്റെ പണം തരുന്നത് വരെ അവളെ ഞാന്‍ ലൈംഗികാടിമയാക്കി വയ്ക്കും. അവളത് തിരികെ തരുന്നത് വരെ അവളെ ഞാന്‍ ഇവിടെ പിടിച്ചു വയ്ക്കും എന്നും അയാള്‍ പറഞ്ഞുവത്രെ. താന്‍ കാണുമ്പോള്‍ അവള്‍ നഗ്‌നയായിരുന്നു എന്നും സഹായത്തിന് വേണ്ടി കരയുകയായിരുന്നു എന്നും സ്ത്രീയെ ആ അവസ്ഥയില്‍ കണ്ടെത്തിയ ആള്‍ പറഞ്ഞു.

Read also: ദളിത് വിദ്യാര്‍ത്ഥികളെ കൊണ്ട് ശൗചാലയം കഴുകിച്ചു; പ്രധാനാധ്യാപിക അറസ്റ്റില്‍


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!