Naattuvaartha

News Portal Breaking News kerala, kozhikkode,

വരണമാല്യം ചാര്‍ത്തുന്നതിനിടെ കുഴഞ്ഞുവീണു; വധുവിന് ദാരുണാന്ത്യം

മാലിഹാബാദ്; വരണമാല്യം ചാര്‍ത്തുന്നതിനിടെ കുഴഞ്ഞുവീണ വധുവിന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ മാലിഹാബാദിലാണ് സംഭവം. വരന് വരണമാല്യം ചാര്‍ത്തുന്നതിനിടെ വധു ശിവാംഗി ശര്‍മ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം.

Read also: മദ്യലഹരിയിൽ റെയിൽപാളത്തിൽ ഇരുന്ന യുവാവ് ട്രെയിൻ തട്ടിമരിച്ചു

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശിവാംഗിയ്ക്ക് ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. പനിയും കുറഞ്ഞ രക്തസമ്മര്‍ദ്ദവും മൂലം ബുദ്ധിമുട്ടിയിരുന്ന ശിവാംഗി വിവാഹത്തിന് ഒരാഴ്ച മുന്‍പ് മാത്രമാണ് രോഗമുക്തി നേടിയത്. കല്യാണത്തിന്റെ അന്ന് വീണ്ടും ശിവാംഗിയുടെ ആരോഗ്യനില വഷളായി. ആശുപത്രിയിലെത്തിച്ച ഇവര്‍ക്ക് മരുന്ന് നല്‍കി ഡോക്ടര്‍ വിട്ടയക്കുകയായിരുന്നു.

Read also: വാവാട് ഫ്രണ്ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സാഹോദര്യത്തിന്റെ സന്ദേശവുമായി സൗഹൃദ സംഗമം


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!