Naattuvaartha

News Portal Breaking News kerala, kozhikkode,

തേങ്ങാക്കഷ്ണം തൊണ്ടയിൽ കുടുങ്ങി ഒരുവയസുകാരന് ദാരുണാന്ത്യം

തെലങ്കാന: പൂജക്ക് ഉപയോഗിച്ച തേങ്ങയുടെ കഷ്ണം തൊണ്ടയില്‍ കുടുങ്ങി ഒരുവയസുകാരന് ദാരുണാന്ത്യം. തെലങ്കാനയിലെ നെക്കോണ്ട മണ്ഡലിലാണ് കുഞ്ഞ് മരിച്ചത്. വീട്ടില്‍ പുലര്‍ച്ചെ നാലുമണിക്ക് പൂജ നടക്കുന്നുണ്ടായിരുന്നു. ഈ സമയത്ത് കരയുകയായിരുന്ന കൂട്ടിക്ക് മാതാപിതാക്കളായ ബദാവത്ത് മാളുവും കവിതയും കളിക്കാനായി തേങ്ങയുടെ കഷ്ണം നല്‍കുകയായിരുന്നു.

Read also: പൊലീസുകാരനെ തട്ടിക്കൊണ്ടുപോയ രണ്ട് വനിതാ പൊലീസുകാര്‍ പിടിയില്‍

കളിക്കുന്നതിനിടെ തേങ്ങാകഷ്ണം വായയിലിട്ട കുട്ടിക്ക് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടു. ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

 


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!