പൊലീസുകാരനെ തട്ടിക്കൊണ്ടുപോയ രണ്ട് വനിതാ പൊലീസുകാര്‍ പിടിയില്‍


സുല്‍ത്താന്‍പൂര്‍: സഹപ്രവര്‍ത്തകനായ പൊലീസുകാരനെ തട്ടിക്കൊണ്ടുപോയ രണ്ട് വനിതാ പൊലീസുകാര്‍ പിടിയില്‍, ഉത്തര്‍പ്രദേശ് സുല്‍ത്താന്‍പൂരിലെ മഹിളാ താനയിലെ വനിതാ പൊലീസുകാരാണ് ഇന്‍സ്പെക്ടറായ നിഷു തോമറിനെ തട്ടിക്കൊണ്ടുപോയത്. പൊലീസുകാരന് വനിതാ പൊലീസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ നിയമനടപടികള്‍ നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. അതിനിടെയാണ് തട്ടിക്കൊണ്ടുപോകല്‍.

Read also: മാനന്തവാടിയില്‍ കാറിനകത്ത് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി

കഴിഞ്ഞ സെപ്തംബര്‍ 22ന് സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്തതിന് പൊലീസ് ഇന്‍സ്പെക്ടറായ നിഷു തോമറിനെ മഹിളാ താന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇയാളെ കാണാതാകുകയായിരുന്നു. വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് തോമറിന്റെ ഭാര്യ കോടതിയെ സമീപിച്ചിരുന്നു. കോടതിയുടെ നിര്‍ദേശപ്രകാരം വനിതാ ഇന്‍സ്പെക്ടര്‍ക്കും വനിതാ പൊലീസ് കോണ്‍സ്റ്റബിളിനും എതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
Read also: ഭാര്യയെ മര്‍ദ്ദിച്ചു; വളയത്ത് യുവാവിനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്

