Naattuvaartha

News Portal Breaking News kerala, kozhikkode,

പത്തുലക്ഷം രൂപയുടെ കഞ്ചാവുമായി കോഴിക്കോട് രണ്ടുപേര്‍ പിടിയില്‍

കോഴിക്കോട്: പത്തുലക്ഷം രൂപയുടെ കഞ്ചാവുമായി കോഴിക്കോട് രണ്ടുപേര്‍ പിടിയില്‍. .ചക്കുംകടവ് സ്വദേശി ചെന്നലേരിപറമ്പ് വീട്ടില്‍ സലീം എന്ന വെംബ്ലി സലീം (42), മീഞ്ചന്ത ചെമ്മലശ്ശേരിവയല്‍ നൗഫല്‍ (44) എന്നിവരെയാണ് കണ്ണംപറമ്പുവെച്ച് പിടികൂടിയത്. പന്ത്രണ്ട് കിലോഗ്രാം കഞ്ചാവ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

Read also: കോഴിക്കോട് പ്രായപൂർത്തിയാവാത്ത കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് പീഡനത്തിനിരയാക്കി; മുത്തങ്ങ സ്വദേശി അറസ്റ്റിൽ

നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തിലുള്ള കോഴിക്കോട് ജില്ലാ ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും (ഡന്‍സാഫ് )സബ് ഇന്‍സ്‌പെക്ടര്‍ പി.പി. അനിലിന്റെ നേതൃത്വത്തിലുള്ള ചെമ്മങ്ങാട് പോലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. കോഴിക്കോട് ജില്ലാ പോലീസ് മേധാവി എ. അക്ബറിന്റെ നിര്‍ദേശപ്രകാരം നടത്തിയ പ്രത്യേക ലഹരിവിരുദ്ധ പരിശോധനയിലാണ് ഇവര്‍ പോലീസിന്റെ വലയിലാവുന്നത്.

 


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!