അനധികൃതമായി മദ്യവില്പന; യുവാവ് പൊലീസ് പിടിയില്‍


പന്തീരാങ്കാവ്: അനധികൃതമായി മദ്യവില്പന നടത്തിയ യുവാവ് പൊലീസ് പിടിയിലായി. രണ്ടര ലീറ്റര്‍ വിദേശമദ്യം കടത്തി വില്പന നടത്തിയ പെരുമണ്ണ് തവിട്ടു പുറകുന്ന സുകേഷിനെയാണ് (38) പന്തീരാങ്കാവ്’പൊലീസ് അറസ്റ്റ് ചെയ്തത്.

Read also: വാടകവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

ഓട്ടോയില്‍ സീറ്റിനടിയില്‍ രഹസ്യയറയുണ്ടാക്കി മാഹിയില്‍നിന്ന് മദ്യം കൊണ്ടുവന്നാണ് വില്പന നടത്തിയിരുന്നത്. പന്തീരാങ്കാവ് ഇന്‍സ്പെക്ടര്‍ എന്‍ ഗണേഷ് കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ ടി.വി. ധനഞ്ജയദാസ്, സി.പി.ഒമാരായ രഞ്ജിത്ത്, സബീഷ്, കിരണ്‍, സഫീന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

