Naattuvaartha

News Portal Breaking News kerala, kozhikkode,

യുവാവിനെ സ്ത്രീകൾ അടങ്ങുന്ന സംഘം തല്ലിക്കൊന്നു

കര്‍ണാടക തലസ്ഥാനമായ ബെംഗളൂരുവിലെ കെപി അഗ്രഹാരില്‍ യുവാവിനെ ആറംഗ സംഘം തല്ലിക്കൊന്നു. ബദാമി സ്വദേശിയാണ് മരിച്ചത്. 3 സ്ത്രീകളും മൂന്ന് പുരുഷന്മാരും അടങ്ങുന്ന സംഘമാണ് കല്ല് കൊണ്ട് അടിച്ചും മര്‍ദ്ദിച്ചും 30 കാരനെ കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രിയായിരുന്നു ദാരുണമായ കൊലപാതകം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ശനിയാഴ്ച അര്‍ധരാത്രിയോടെ നഗരത്തിലെ കെപി അഗ്രഹാര പ്രദേശത്ത് ഉണ്ടായിരുന്ന യുവാവിനെ ഒരു സംഘം വളയുന്നത് പൊലീസ് പുറത്തു വിട്ട സിസിടിവി ദൃശ്യങ്ങളില്‍ ഉള്ളത്.

Read also: ഓട്ടോയില്‍ കടത്തുകയായിരുന്ന മാഹി മദ്യവുമായ വളയം കല്ലുനിര സ്വദേശികള്‍ പിടിയില്‍

ഗ്രൂപ്പ് അംഗങ്ങള്‍ തമ്മില്‍ തര്‍ക്കിച്ച ശേഷം, സ്ത്രീകളിലൊരാള്‍ ഒരു വലിയ കല്ല് എടുത്ത് യുവാവിനെ മര്‍ദ്ദിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. പിന്നീട് ആറംഗ സംഘം തുടര്‍ച്ചയായി യുവാവിനെ മര്‍ദ്ദിക്കുന്നുണ്ട്. ഇരയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ പുറത്തിറങ്ങി പൊലീസിനെ വിളിച്ചു. യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. നിലവില്‍ അക്രമികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!