Naattuvaartha

News Portal Breaking News kerala, kozhikkode,

സ്ത്രീധനത്തിന്റെ പേരിൽ പീഡനം;ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങളാണ് യുവതി പുറത്തു വിട്ടു

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്ത്രീധനത്തിന്റെ പേരില്‍ പീഡനം. വെഞ്ഞാറമ്മൂട് സ്വദേശിനിയാണ് പീഡനത്തിനിരയായത്. ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങളാണ് യുവതി പുറത്തു വിട്ടു. വര്‍ഷങ്ങളായി പീഡിപ്പിക്കുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു. ക്രൂരമര്‍ദനവും മാനസിക പീഡനവുമെന്ന് യുവതി പറഞ്ഞു. കൈ കൊണ്ടും കമ്പ് കൊണ്ടും മര്‍ദിച്ചു. ഭര്‍ത്താവിന്റെ മാതാവ് ചൂട് ചായ മുഖത്തൊഴിച്ചു. ഭര്‍ത്താവ് മദ്യപിച്ചെത്തി സ്ഥിരമായി മര്‍ദിക്കുന്നുവെന്നും യുവതി പരാതി ഉന്നയിക്കുന്നു.

Read also: മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞ് വീഡിയോ; ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍

ലൈംഗികമായി പീഡിപ്പിച്ചു. മകളുടെ മുന്നില്‍ വെച്ചു ഭര്‍ത്താവ് ലൈംഗിക വൈകൃതം കാണിച്ചു. പുറത്തു പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് വെഞ്ഞാറമ്മൂട് സ്റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍ ഭര്‍ത്താവിനെതിരെ കേസെടുത്തതല്ലാതെ രാഷ്ട്രീയ സ്വാധീനത്താല്‍ ഭര്‍ത്താവിന്റെ മാതാവിനെയും സഹോദരിയെയും ഒഴിവാക്കിയെന്നും യുവതി ആരോപിക്കുന്നു.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!