യുവതിയിൽ നിന്നും അരക്കോടി തട്ടിയെടുത്തു; ഓൺലൈൻ ‘പ്രണയ ജ്യോതിഷി’ അറസ്റ്റിൽ


ഹൈദരാബാദ് : സമൂഹ മാധ്യമത്തില്‍ പ്രണയ ജോത്സ്യനെന്ന വ്യാജേന യുവതിയെ കബളിപ്പിച്ച് 47.11 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. ഹൈദരാബാദില്‍ ആണ് പ്രതി അറസ്റ്റിലായത്. പഞ്ചാബ് സ്വദേശി ലളിത് എന്നയാളാണ് പ്രതി. 2022 നവംബര്‍ 19 നാണ് പെണ്‍കുട്ടി ഹൈദരാബാദ് പൊലീസില്‍ പരാതി നല്‍കിയത്.

Read also:ആചാരത്തിനിടെ ആനയുടെ പ്രതിമക്ക് കീഴിൽ ഭക്തൻ കുടുങ്ങി ; വീഡിയോ കാണാം

മൂന്ന് മാസം മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ ”ആസ്ട്രോ-ഗോപാല്‍” എന്ന അക്കൗണ്ട് പെണ്‍കുട്ടി കണ്ടെത്തുകയായിരുന്നു. പ്രണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിച്ചു നല്‍കുമെന്നായിരുന്നു ഇന്‍സ്റ്റഗ്രാം പ്രൊഫൈലിലുണ്ടായിരുന്നത്. ഫോണ്‍ നമ്പറും അക്കൗണ്ടില്‍ നല്‍കിയിരുന്നു. തുടര്‍ന്ന്, യുവതി ഇയാളെ ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു.
Read also: കോവളത്ത് വിദേശ വനിതയെ ബലാത്സംഗം ചെയ്ത് കൊന്ന കേസ്; പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തം തടവും പിഴയും
പ്രണയ ജീവിതത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആദ്യം 32,000 രൂപയാണ് പ്രതി ഈടാക്കിയത്. പിന്നീട് ജ്യോതിഷത്തിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രാര്‍ത്ഥന നടത്താനെന്ന വ്യാജേന ഇയാള്‍ 47.11 ലക്ഷം രൂപ തട്ടിയെടുത്തു. തട്ടിപ്പ് മനസിലാക്കിയ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്കി.

