Naattuvaartha

News Portal Breaking News kerala, kozhikkode,

യുവാവ് മുങ്ങി മരിച്ചു; വിവരമറിഞ്ഞ മാതാവ് കുഴഞ്ഞ് വീണ് മരിച്ചു

പാലക്കാട്: തിരുണ്ടിക്കലില്‍ യുവാവ് മുങ്ങി മരിച്ചു. വിവരം അറിഞ്ഞ മാതാവ് കുഴഞ്ഞുവീണ് മരിച്ചു. തിരുണ്ടി കോടങ്ങാട്ടില്‍ അബൂബക്കറിന്റെ മകന്‍ അനീഷ് ബാബു(38), ഭാര്യ ആമിന(59) എന്നിവരാണ് മരിച്ചത്. തിരുണ്ടിക്കല്‍ ക്വാറിയിലെ വെള്ളത്തില്‍ മുങ്ങിയായിരുന്നു അനീഷ് ബാബുവിന്റെ മരണം. മകന്റെ മരണവിവരമറിഞ്ഞ് കുഴഞ്ഞ് വീണ മാതാവിനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read also: നിലവിളക്കില്‍ നിന്ന് സിഗരറ്റ് കത്തിക്കാന്‍ ശ്രമിച്ചു; തടഞ്ഞ യുവാവിന് മര്‍ദനം

മീന്‍ വളര്‍ത്താന്‍ ഉപയോഗിച്ചിരുന്ന ക്വാറിയിലാണ് അപകടം ഉണ്ടായത്. വീടിനടുത്ത ക്വാറിയില്‍ അബൂബക്കറിന്റെ നേതൃത്ത്വത്തിലാണ് മീന്‍ വളര്‍ത്തിയിരുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അനീഷിനെ കാണാതായത്.പ്രദേശവാസികളും ബന്ധുക്കളും ചേര്‍ന്ന് തിരച്ചില്‍ നടത്തി. അപ്പോഴാണ് മീന്‍ വളര്‍ത്താന്‍ ഉപയോഗിക്കുന്ന ക്വാറിയില്‍ മുങ്ങി മരിച്ച നിലയില്‍ അനീഷിനെ കണ്ടെത്തിയത്. അനീഷിന്റേയും, ആമിനയുടേയും മൃതദേഹങ്ങള്‍ താലൂക്കാശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!