പുതുപ്പാടിയില്‍ ബൈക്കിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
പുതുപ്പാടി: പുതുപ്പാടിയില്‍ ബൈക്കിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. വെസ്റ്റ് പുതുപ്പാടി പള്ളിക്കുന്നുമ്മല്‍ ബൈജു (45) ആണ് മരിച്ചത്. പുതുപ്പാടി വില്ലേജ് ഓഫീസിന് സമീപം ഇന്നലെ രാത്രി 7 മണിയോടെ ആയിരുന്നു അപകടം. ഈങ്ങാപ്പുഴ ഭാഗത്ത് നിന്നും വന്ന ബൈക്ക് ബൈജുവിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.
Read also: പോക്സോ പ്രതിയായ ഡിവൈഎഫ്ഐ നേതാവിന്റെ എഫ്ബി ചിത്രങ്ങളുമായി വിടി ബൽറാം
ഗുരുതരമായ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മരിച്ചത്. ഭാര്യ: ലക്ഷ്മി. മക്കള്‍: ഐശ്വര്യ, അഭിഷേക്. സഹോദരങ്ങള്‍: റീന, ബിജു.
Read also: ആത്മീയഗുരു ചമഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന് പരാതി; വടകര സ്വദേശി അറസ്റ്റില്‍